ചവറ . ഭാര്യയെ ഗുരുതരമായി കുത്തി മുറിവേൽപ്പിച്ച് കടന്നുകളഞ്ഞ ആലപ്പുഴ തുമ്പോളി സ്വദേശി നീണ്ടകര പുത്തൻതുറ ബേക്കറി ജംഗ്ഷൻ കിഴക്കുവശം വാടകയ്ക്ക് താമസിക്കുന്ന ചാർലി എന്നു വിളിക്കുന്ന ടിന്റു (38) ആണ് അറസ്റ്റിലായത് .
ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ഭാര്യ മിനിമോൾ മേരി ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം . രാത്രി പതിനൊന്ന് മണിയോടെ ഉറങ്ങാൻ കിടന്ന മേരിയും ചാർലി യും തമ്മിൽ വഴക്കുണ്ടാക്കുകയും കിടപ്പുമുറിയിൽ നിന്ന് മേരിയെ അടുക്കളയിലേക്ക് പിടിച്ചുകൊണ്ടുപോയി കറിക്കത്തി കൊണ്ട് തുരുതുരെ കുത്തി മുറിവേൽപ്പിക്കുകയുമായിരുന്നു.

പ്രതി ചാർളി എന്നു വിളിക്കുന്ന ടിന്റു

ഈ സമയം ഏഴും മൂന്നും വയസ്സുള്ള മക്കൾ കിടപ്പുമുറിയിൽ ഉറക്കത്തിലായിരുന്നു. രക്തം വാർന്ന് അടുക്കളയിൽ കിടന്ന മിനിമോളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആദ്യം പ്രതി കൂട്ടാക്കിയില്ല , തുടർന്ന് മേരിയുടെ നിരന്തര അപേക്ഷപ്രകാരം പ്രതി അവശയായ ഭാര്യയെ ഫൗണ്ടേഷൻ ആശുപത്രിയിൽ എത്തിച്ച ശേഷം കാറുമായി കടന്നുകളയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മേരിയെ ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്കും മാറ്റി. കൃത്യത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിമൊബൈൽ ഫോണും സിമ്മും ഉപേക്ഷിച്ചു. ചവറ എസ് ഐ സുകേഷിന്റെ നേതൃത്വത്തിലുള്ള ഉള്ള പോലീസ് സംഘം പ്രതിയെ കോട്ടയത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചവറ സിഐ എ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അംഗം പ്രതിയെ പുത്തൻ തറയിൽ ഉള്ള സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.