ശൂരനാട്. വയോധിക കിണറ്റിൽ വീണു മരിച്ചസംഭവത്തിൽ മകനെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ശൂരനാട് പോലീസ് അറസ്റ്റു ചെയ്തു.ശൂരനാട് വടക്ക് പാതിരിക്കൽ അരിവണ്ണൂർ കളീക്കൽ വീട്ടിൽ സരസമ്മയമ്മയുടെ മകൻ ഉണ്ണിക്കൃഷ്ണപിള്ള (52) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മകൻ്റെ ഉപദ്രവത്തെത്തുടർന്ന് കഴിഞ്ഞ 14-ന് വൈകിട്ടാണ് സരസമ്മയമ്മ (85) വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.സംഭവ ദിവസവും ഇയാൾ മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചതായി പിന്നീട് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.

സരസമ്മയമ്മയുടെ മരണം സ്ഥിരീകരിക്കാൻ മൃതദേഹവുമായി രാത്രി താലൂക്ക് ആശുപത്രിയിൽ എത്തിയ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരും ഡോക്ടറുമായി സംഘർഷമുണ്ടായത് ഏറെ വിവാദമായിരുന്നു.