ഓച്ചിറ . ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് പൊതുവഴിയില്‍ വച്ച് അപമര്യാദയായി പെരുമാറിയ ആള്‍ പോലീസ് പിടിയിലായി. ശാസ്താംകോട്ട വേങ്ങയില്‍ നിന്നും ആലപ്പുഴ ചുനക്കര വില്ലേജില്‍ കോമല്ലൂര്‍ കുഴിവിള പടീറ്റതില്‍ വീട്ടില്‍ താമസിക്കുന്ന മനു (29) ആണ് പോലീസ് പിടിയിലായത്. സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാല്കാരി ഓച്ചിറ കൈരളി ജംഗ്ഷനില്‍ നിന്നും സൈക്കിള്‍ ചവിട്ടി സ്ക്കൂളിലേക്ക് പോകുന്നതിനിടെ ഒക്ടോബര്‍ 30ന് രാവിലെ ആണ് സംഭവം.

റോഡിലൂടെ മോട്ടോര്‍ സൈക്കിളില്‍ പിന്നില്‍ വന്ന യുവാവ് സൈക്കിളിനോട് ചേര്‍ത്ത് ബൈക്ക് നിര്‍ത്തി പെണ്‍കുട്ടിയെ കടന്ന് പിടിച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാവ് ചുനക്കര നിന്നും പോലീസ് പിടിയിലായി.

മോട്ടോര്‍ വൈഹിക്കിള്‍ ഉദ്ദ്യോഗസ്ഥരായ എ.എം.വി.എ ആദര്‍ശ്, എ.എം.വി.എ സുജീര്‍ എന്നിവരുടെ സഹായത്തോടെ ഓച്ചിറ ഇന്‍സ്പെക്ടര്‍ വിനോദ്.പി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ നിയാസ്.എല്‍, എ.എസ്സ്.ഐ ശ്രീകുമാര്‍ സി.പി.ഓ രഞ്ജിത്, കനീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.