യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം
ബഹിഷ്‌ക്കരിച്ച് പ്രൈവറ്റ് ബസ്സ്റ്റാന്റിന് റീത്ത് സമര്‍പ്പിച്ചു

കരുനാഗപ്പള്ളി . നഗരസഭ ഠൗണില്‍ നിര്‍മ്മിച്ച ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ പ്രൈവറ്റ് ബസ്സ്റ്റാന്റ് നവംബര്‍ 1 തീയതി തുറന്ന് പ്രവര്‍ത്തിപ്പിക്കാം എന്ന് നിയമസഭ കമ്മിറ്റിയും വകുപ്പ് സെക്രട്ടറിമാര്‍ക്കും നഗരസഭ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് യു.ഡി.എഫ് കൗണ്‍സിലറന്‍മാര്‍ ഇന്ന് കൂടിയ നഗരസഭ കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിക്കുകയും അനാഥയായി കിഴക്കുന്ന പ്രൈവറ്റ് ബസ്സ്റ്റാന്റില്‍ റീത്ത് സമര്‍പ്പിക്കുകയും ചെയ്തു.

കരുനാഗപ്പള്ളി. പ്രൈവറ്റ് ബസ്സ്റ്റാന്റ് തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ റീത്ത് സമര്‍പ്പിക്കുന്നു.

പ്രൈവറ്റ് ബസ്സ്റ്റാന്റ് ഗ്രൗണ്ട് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നഗരസഭ വാടക പോലും വാങ്ങാതെ ചില ബാഹ്യശക്തികളുടെ സമ്മര്‍ദ്ധഫലമായി പി.ഡബ്ല്യു.ഡി കരാറുകാര്‍ക്ക് ബിനാമി ഇടപാടിലൂടെ വിട്ടുകൊടുത്തിരിക്കുകയാണ്. കിഫ്ബി പി.ഡബ്ല്യു.ഡി വര്‍ക്കുകള്‍ക്ക് ആവശ്യമായ മെറ്റീരിയല്‍സ് ഇവിടെയാണ് ശേഖരിക്കുന്നത്.

റോഡുകളുടെയും ഓടകളിലേയും വേസ്റ്റുകള്‍ കുന്നുകൂട്ടി ഇട്ടിരിക്കുന്നതും ഇവിടെയാണ്. കരാറുകാരുടെ മിക്‌സര്‍ യൂണിറ്റും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളുടെ താമസവും പ്രൈവറ്റ് ബസ്സ്റ്റാന്റിലാണ്. എത്രയും വേഗം തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.അന്‍സാര്‍ അറിയിച്ചു.

പ്രതിഷേധ പരിപാടിയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരായ ടി.പി.സലിംകുമാര്‍, എസ്.സിംലാല്‍, എം.എസ്.ശിബു, റഹിയാനത്ത് ബീവി, ബീനാ ജോണ്‍സണ്‍, കോണ്‍ഗ്രസ്സ് നേതാക്കളായ രമേശന്‍, യാസിം എന്നിവരും പങ്കെടുത്തു.

ലോറി ഇടിച്ച് നിലയ്ക്കല്‍ ഗവ.എല്‍പിഎസ് മതില്‍പൊളിഞ്ഞുവീഴാനിടയാക്കിയ കേസില്‍ ഒത്തു തീര്‍പ്പ്

ഐവര്‍കാല. ലോറി ഇടിച്ച് നിലയ്ക്കല്‍ ഗവ.എല്‍പിഎസ് മതില്‍പൊളിഞ്ഞുവീഴാനിടയാക്കിയ കേസില്‍ ഒത്തു തീര്‍പ്പ്.
സ്‌കൂള്‍ അധികൃതരും പൊലീസും ജനപ്രതിനിധികളും ചേര്‍ന്ന് ആണ് ഒത്തു തീര്‍പ്പ് ഉണ്ടാക്കിയത്. ലോറി ഉടമയുടെ ചിലവില്‍ ബലക്ഷയമില്ലാത്തവണ്ണം മതില്‍ പുനര്‍നിര്‍മ്മിച്ച് ഏഴിനകം നല്‍കുമെന്നും അതിനുശേഷം മാത്രമേ അപകടമുണ്ടാക്കിയ വാഹനം പൊലീസ് വിട്ടുനല്‍കൂ എന്നുമാണ് വ്യവസ്ഥ.

. എന്നാല്‍ ലോറിയിലെ സിമന്റ് മറ്റൊരു വാഹനത്തില്‍ ഇടപാടുകാര്‍ക്ക് എത്തിക്കാന്‍ അനുവദിച്ചു. 31 ന് ആണ് സ്‌കൂള്‍ മതിലിനു ചേര്‍ന്ന പാര്‍ക്കു ചെയ്ത ലോറിയുടെ ചക്രം താഴുകയും അത് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ മതില്‍ പാടേ ഇടിയുകയും ചെയ്തത്.

ജോയിന്റ് കൗൺസിൽ പെൻഷൻ സംരക്ഷണ ധർണ്ണ നടത്തി

ശാസ്താംകോട്ട. ജോയിന്റ് കൗൺസിൽ കുന്നത്തൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പങ്കാളിത്തപെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്താംകോട്ട ജംഗ്ഷനിൽ പെൻഷൻ സംരക്ഷണധർണ നടത്തി. ധർണ്ണ 

ജോയിന്റ് കൗൺസിൽ കുന്നത്തൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പങ്കാളിത്തപെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്താംകോട്ട ജംഗ്ഷനിൽ പെൻഷൻ സംരക്ഷണധർണ ജില്ലാ വൈസ് പ്രസിഡന്റ് സ ജി. ഗിരീഷ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് സ ജി. ഗിരീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം മനു വി കുറുപ്പ്, ജില്ലാ കമ്മിറ്റി അംഗം എം. ഹാരിസ്, ആർ. എസ്. അനീഷ്‌, ഗിരീഷ് നല്ലവീട്ടിൽ, ജയപാലൻ, ഷൈജു, രെഞ്ചു, ഷാജി കടമ്പനാട്, സൈഫുദീൻ, റോയ്മോഹൻ,സുജ ശീതൾ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.മേഖല പ്രസിഡന്റ് സ കെ. സന്തോഷ്‌ അധ്യക്ഷത വഹിച്ചു. 

ഇന്ദിരാ സ്മൃതിയാത്ര നടത്തി
ശാസ്താംകോട്ട: ഇന്ദിരാഗാന്ധിയുടെ 37-ാമത് രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ജ്യോതി പ്രയാണം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വിദ്യാരംഭം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം.സെയ്ദ് പ്രഭാഷണം നടത്തി.അഡ്വ.എസ്.രഘുകുമാർഷാജി ചിറക്കുമേൽ, മനാഫ് മൈനാഗപ്പള്ളി, വി.അബ്ബാസ്, കൊയ് വേലി മുരളി ,അനൂജ വിജയൻ ,നാദിർഷാ കാ രൂ ർ ക്കാവു്,വേങ്ങ വഹാബ്, സുരീന്ദ്രൽ ,ഇടവനശ്ശേരി ബഷീർ, ചിത്രലേഖറഹിം, ലത സോമൻ, വൈ. സാജിദബീഗം ,അമ്പിളി, ഷബീർ ഷ തുടങ്ങിയവർ പ്രസംഗിച്ചു.

മൈനാഗപ്പള്ളി. പഞ്ചായത്തിലെ സ്‌കൂള്‍പ്രവേശനോല്‍സവം ചിത്തിരവിലാസം ഗവ.എല്‍ പിഎസില്‍

മൈനാഗപ്പള്ളി. പഞ്ചായത്തിലെ സ്‌കൂള്‍പ്രവേശനോല്‍സവം ചിത്തിരവിലാസം ഗവ.എല്‍ പിഎസില്‍ പഞ്ചായത്ത് പ്രസിഡന്‌റ് പിഎം സെയ്ത് നിര്‍വഹിച്ചു. പഞ്ചായത്ത് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചുനടന്നു.

സ്ഥിരം സമിതി അധ്യക്ഷന്‍ ഷാജി ചിറക്കുമേല്‍, പ്രഥമാധ്യാപിക ശ്രീജ,എച്ച്എംസി ചെയര്‍മാന്‍ ജെപി ജയലാല്‍,പഞ്ചായത്ത് അംഗങ്ങളായ ബിജുകുമാര്‍,അജി ശ്രീക്കുട്ടന്‍,അനന്തുഭാസി,റഹിയാനത്ത്,മാതൃസമിതി പ്രസിഡന്‌റ് റജീന റിയാസ്,ലീന എന്നിവര്‍ പ്രസംഗിച്ചു.

ജോജുവിന്റെ പ്രതികരണം സമൂഹിക ബോധം ഇല്ലാത്തതിന്റെ കുറവ് ,ജെഎസ്എസ്

വില കയറ്റതിന്റെ ദാരുണമായ പ്രശ്‌നം അനുഭവിക്കുന്ന ജനം തെരുവില്‍ പ്രതിഷേധമറിയിക്കുമ്പോൾ അവിടെ ചെന്ന് കയറി താരമൂല്യത്തിന്റെ കൊഴുപ്പ് കാണിക്കാൻ ശ്രമിച്ചാല്‍ ജനം തള്ളികളയുമെന്ന് ജനാധിപത്യ സംരക്ഷണ സമിതി(JSS)കൊല്ലം ജില്ലാ സെക്രട്ടറി സുധാകരന്‍ പള്ളത്ത് ആരോപിച്ചു.


സിപിഐ എം, ഡി വൈ എഫ് ഐ നടത്തുന്ന സമരങ്ങള്‍ക്ക് ഇടയില്‍ ഇത് കാണിച്ചത് എങ്കിൽ കോൺഗ്രസ്സ് പ്രവര്‍ത്തകര്‍ ഇന്ന് കാണിച്ച മാന്യത ലഭിക്കില്ലെന്നും ജോജു ജോര്‍ജ്ജ് ഓര്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു.