ശാസ്താംകോട്ട. കൊല്ലം ജില്ലാ തല സ്‌കൂള്‍ പ്രവേശനോല്‍സവം ശാസ്താംകോട്ട ഗവ എച്ച്എസ്എസില്‍ നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു. പത്താം തരത്തിലെ മുഴുവന്‍കുട്ടികള്‍ക്കും ഏഴു നോട്ടുബുക്കുകള്‍ വീതം നല്‍കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കൊല്ലം ജില്ലാ തല സ്‌കൂള്‍ പ്രവേശനോല്‍സവം ശാസ്താംകോട്ട ഗവ എച്ച്എസ്എസില്‍ നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേല്‍ ഉദ്ഘാടനം ചെ യ്യുന്നു. സ്ഥിരം സമിതി അധ്യക്ഷന്‍ ഡോ. പി.കെ.ഗോപന്‍ സമീപം


കേരളപ്പിറവി ദിനം മലയാളത്തിന്റെ മഹിമ പ്രോജ്വലിപ്പിക്കുന്ന ദിനമായി വരുംവര്‍ഷങ്ങളില്‍ സ്‌കൂളുകളില്‍ ആചരിക്കണമെന്ന് അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡോ. പികെ ഗോപന്‍ പറഞ്ഞു.


ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ സുബിന്‍പോള്‍,ബ്‌ളോക്ക് പ്രസിഡന്‌റ് അന്‍സര്‍ഷാപി,പഞ്ചായത്ത് പ്രസിഡന്‌റ് ആര്‍ ഗീത,ബ്‌ഴോകക്ക് അംഗം തുണ്ടില്‍ നൗഷാദ്, പഞ്ചായത്ത് അംഗം എം രജനി, ഡയറ്റ് പ്രിന്‍സിപ്പല്‍ എസ്ഷീജ, പിടിഎ പ്രസിഡന്റ് സുനില്‍ വല്യത്ത്,പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് എംജി ശ്രീജിത്, ഹെഡ്മിസ്ട്രസ് ആര്‍ സിന്ധു, എന്നിവര്‍ പ്രസംഗിച്ചു.