കൊല്ലം. വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടു എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
വൈദ്യുതി ബോർഡിൻെറ വിതരണ വിഭാഗം ഡയറക്ടർ അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു.

ജീവനക്കാരുടെ അനാസ്ഥ കാരണമാണ് ദുരന്തം ഉണ്ടായതെന്ന് ആരോപിച്ച് ആർ വൈ എഫ് കൊല്ലം ജില്ലാ സെക്രട്ടറി സുഭാഷ് കല്ലട സമർപ്പിച്ച പരാതിയിലാണ് നടപടി. ഇക്ക
ഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ടി. കെ എം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ചത്.