ചവറ. കാതില്‍ പരിശോധന നടത്തുന്ന ഡോക്ടര്‍ കാതിന് തേന്മഴയേകുന്ന ചികില്‍സ തുടങ്ങി.ഡോക്ടര്‍ ആയ കരിമണലിന്റെ എംഎല്‍എ ഗായകനാണെന്ന് വോട്ടര്‍മാര്‍ അറിഞ്ഞിരുന്നില്ല.കേരളപ്പിറവി ദിനത്തില്‍ എന്‍റഎ കേരളം എന്ന ആ ഗാനം ഇറങ്ങിയതോടെ ഡോ. സുജിത് വിജയന്‍പിള്ള ഇനി നാടിന്റെ സ്വന്തം ഗായകന്‍കൂടിയാണ്. ചവറയില്‍ ആരംഭിച്ച സ്വരംഗിണി റിക്കാര്‍ഡിംങ് സ്റ്റുഡിയോയുടെ ഉദ്ഘാടനത്തിനാണ് സുജിത് ഗായകനായത്.

തെക്കുംഭാഗം വില്ലേജ് ഓഫീസര്‍ ആയ എസ് അഭിലാഷിന്റെ ഗാനത്തിന് കൃഷ്ണലാല്‍ സംഗീതം പകര്‍ന്നു. സ്റ്റുഡിയോ ഉദ്ഗാടനത്തിന് വിളിച്ചപ്പോഴാണ് എംഎല്‍എയുടെ സംഗീതാഭിമുഖ്യം സംഘാടകര്‍അറിഞ്ഞത്. കുട്ടിക്കാലത്ത് ഏതാനും വര്‍ഷങ്ങള്‍ സംഗീതപരിശീലനം നടത്തിയ സുജിത് പിന്നീട് പഠനത്തിരക്കില്‍ അതു വിട്ടതാണ്.

കോളജില്‍ ഇടക്ക് ചില പരിപാടികളിലും വീട്ടുപരിപാടികളിലും പാടിയിരുന്നു. പുതിയ അങ്കത്തട്ടായ നിയമസഭയിലെ ഒരു പരിപാടിയില്‍ പാട്ടുപാടി. ഇടര്‍ച്ചയില്ലാതെ പരിശീലനം സിദ്ധിച്ച ഗായകരെപ്പോലെ എംഎല്‍എ പാടിയെന്ന് കേട്ടവര്‍ പറയുന്നു. സംഗീതം ഇന്ന് റിലീസായതോടെ യു ട്യൂബില്‍ ഹിറ്റായി മുന്നേറുകയാണ്.


നിയമസഭവിട്ടാല്‍ സ്വന്തം ആശുപത്രിയില്‍ തന്റെ രോഗികളെ നോക്കണമെന്ന നിഷ്ടയുള്ള ഡോ.സുജിത്തിനെ കാത്ത് പലപ്പോഴും പരിപാടികള്‍ കഴിഞ്ഞെത്തുംവരെ രോഗികളുടെ നിരയുണ്ടാകും.

നേതാവിലെ ഗായകനെ എല്ലാവരും അഭിനന്ദിക്കുന്നുമുണ്ട്. എന്‍റെ കേരളം നാട്ടുകാര്‍ മൂളിനടക്കുകയാണ്. എന്തായാലും ഇനി പരിപാടിക്ക് വിളിക്കുമ്പോള്‍ ചവറക്കാര്‍ പാടാന്‍ അഭ്യര്‍ഥിക്കുമെന്ന ആ ശങ്കയിലാണ് ഗായകന്‍.