കൊല്ലം.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയ യുവാവും മാനഹാനി വരുത്തിയ യുവാവും പോലീസ് പിടിയിലായി. വര്‍ക്കല ഇടവ അംബേദ്കര്‍ കോളനിയില്‍ മങ്ങാട് ചരുവിള വീട്ടില്‍ പ്രവീണ്‍ (20) ആണ് 17കാരിയെ തട്ടിക്കൊണ്ടുപോയത്., അയണിവേലിക്കുളങ്ങര തെക്ക് എസ്.വി.എം മാര്‍ക്കറ്റ് മംഗലശ്ശേരി കിഴക്കുംതല നിന്നും വടക്കുംതല വില്ലേജില്‍ കൊല്ലക പണ്ടകശാല പുത്തന്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അനിയന്‍കുഞ്ഞ് (39) എന്നിവരാണ് പോലീസ് പിടിയിലായത്.

പെണ്‍കുട്ടിയുമായി പരിചയത്തിലായ വര്‍ക്കല സ്വദേശി വിവാഹം കഴിക്കമെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ കടത്തി കൊണ്ട് പോകുകയായിരുന്നു. പതിനേഴ്കാരിയായ മകളെ കണാതായതിനെ തുടര്‍ന്ന് അമ്മ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയേയും യുവാവിനേയും കടയ്ക്കല്‍ നിന്നും പോലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി മജിസ്ട്രേറ്റിനോട് യുവാവിനൊപ്പം പോകുന്നതിന് മുമ്പ് അനിയന്‍കുഞ്ഞ് എന്നയാള്‍ അപമര്യാദയായി പെരുമാറിയതായി നല്‍കിയ മൊഴിയില്‍ ഇയാളെ വടക്കുംതല നിന്നും പോലീസ് പിടികൂടുകയായിരുന്നു.

കരുനാഗപ്പളളി അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ ഷൈനു തോമസിന്‍റെ നേതൃത്വത്തില്‍ ചവറ ഇന്‍സ്പെക്ടര്‍ എ.നിസാമുദ്ദീന്‍, എസ്.ഐ മാരായ സുകേശ്, നൗഫല്‍, മദനന്‍ എ.എസ്.ഐ ഗോപാലകൃഷ്ണന്‍, എസ്സ്.സി.പി.ഒ ബിന്ദു, സി.പി.ഒ മാരായ റോയിസേനന്‍, സബിത ബീഗം എന്നവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.