തിരുവനന്തപുരം. മന്ത്രി വാസവന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് കൊല്ലം ജില്ലാസെക്രട്ടേറിയറ്റ് അംഗം ജോര്‍ജ്ജ് മാത്യുവിനെ പിന്‍വലിച്ചതിന് വിശദീകരണവുമായി സിപിഎം.
ക്രമക്കേടുകളുടെ പേരിലാണ് മന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് ജോര്‍ജ്ജ് മാത്യുവിനെ പിന്‍വലിച്ചതെന്ന പ്രചരണം ശക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയത്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനളിലെ അപാകതയുടെ പേരില്‍ രണ്ട് സഖാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തതിനാല്‍ കൊല്ലം ജില്ലയില്‍ പാര്‍ട്ടി സമ്മേളനകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ആലില്ലാത്ത അവസ്ഥയുണ്ടെന്നും അതാണ് ജോര്‍ജ്ജ് മാത്യുവിന് ജില്ലയിലെ പ്രവര്‍ത്തനത്തിലേക്ക് മടക്കി കൊണ്ടുവന്നതെന്നും സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.