കുന്നിക്കോട്ടുള്ള സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
പത്തനാപുരം പാതിരിക്കല്‍ ചരുവിളയില്‍ ജോസിന്റെ ഭാര്യ മിനി എന്ന സുലേഖ (35) യാണ് മരിച്ചത്.
ആവണീശ്വരം റെയില്‍വേ സ്റ്റേഷനും ലെവല്‍ക്രോസിനും ഇടയില്‍ ഇന്നലെ വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം. പുനലൂരില്‍ നിന്നു വന്ന ഗുരുവായൂര്‍ പാസഞ്ചര്‍ തട്ടിയാണ് യുവതി മരണപ്പെട്ടത്. കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു വരുന്നു.