സ്‌കൂള്‍ മതിലിടിച്ച് പൊളിച്ച് സിമന്റ് ലോറി. അപകടാവസ്ഥയില്‍ ഐവര്‍കാല നിലക്കല്‍ ഗവ എല്‍പിഎസ് പ്രവേശനോല്‍സവം ത്രിശങ്കുവിലായി
കുന്നത്തൂര്‍. പഞ്ചായത്തിലെ നിലക്കല്‍ സ്‌കൂളിന് വശത്തുകൂടിയാണ് ഏനാത്ത്-കടമ്പനാട് റോഡ് പോകുന്നത്. റോഡിന്റെ വശത്ത് സ്‌കൂള്‍ മതിലിനു ചേര്‍ത്ത് ലോറി പാര്‍ക്കു ചെയ്ത് ഡ്രൈവര്‍ വിശ്രമിക്കാന്‍ പോയതാണ് പ്രശ്‌നമായത്.

ലോറി മതിലരികില്‍ താഴ്ന്ന നിലയില്‍
മതില്‍പൊളിഞ്ഞ നിലയില്‍

ലോറിയുടെ വീല്‍ താഴ്ന്നതിനാല്‍ പിന്നീട് കയറ്റാനായില്ല. ഇന്ന് വൈകിട്ട് ജെസിബി ഉപയോഗിച്ച് ലോറി വലിച്ചുനീക്കാന്‍ ശ്രമിച്ചതോടെ മതില്‍ ഒരു ഭാഗം ഇടിഞ്ഞുവീണു. കല്‍ക്കെട്ട് ബാക്കിഭാഗം അപകടനിലയിലുമാണ്. ഈ അവസ്ഥയില്‍ സ്‌കൂള്‍പ്രവേശനോല്‍സവം എങ്ങനെ നടത്തുമെന്നറിയാത്ത അവസ്ഥയിലാണ് അധികൃതര്‍.