കൊല്ലം.നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ കണക്കില്‍ തിരിമറി നടത്തി ഏഴര ലക്ഷം രൂപാ അപഹരിച്ച ജീവനക്കാര്‍ പോലീസ് പിടിയിലായി.

കൊറ്റംങ്കര വില്ലേജില്‍ ചന്ദനത്തോപ്പ് വിളയില്‍ പടിഞ്ഞാറ്റതില്‍ ഗോകുല്‍ (31), ചെറിയ വെളിനല്ലൂര്‍ വില്ലേജില്‍ നെട്ടയം പി.ഓ, ചെങ്കൂര്‍ മുണ്ടപ്പളളിക്കോണം ചരുവിള പുത്തന്‍ വീട്ടില്‍ നിഷാന (28) എന്നിവര്‍ ആണ് പോലീസ് പിടിയിലായത്.

കൊല്ലം ശങ്കേഴ്സ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനത്തില്‍ നിന്നുമാണ് പണാപഹരണം നടത്തിയത്. സ്ഥാപനത്തിലെ കാഷ്യര്‍, അക്കൗണ്ടന്‍റ് എന്നീ തസ്തികകളില്‍ ജോലി നോക്കി വരുകയായിരുന്നു ഇവര്‍. കണക്കില്‍ തിരിമറി നടത്തി ഉത്പന്നങ്ങളുടെ വില കുറച്ച് കാണിച്ചാണ് ഇവര്‍ പണം തട്ടിയെടുത്തത്. സ്ഥാപനത്തില്‍ നിന്നും 7,58,922 രൂപയാണ് ഇവര്‍ പലഘട്ടങ്ങളിലായി തട്ടിയെടുത്തത്. കണക്കിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ട സ്ഥാനത്തിന്‍റെ മാനേജര്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ പിടിക്കപ്പെട്ടത്.

പതിവ് പോലെ ജോലിക്കെത്തിയ ഇവരെ പോലീസ് സ്ഥാപനത്തില്‍ നിന്നും പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്. ആറി ന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ രതീഷ്കുമാര്‍ ആര്‍, എസ്.സി.പി.ഒ സജീവ്, സി.പി.ഒ ശുഭ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.