കൊല്ലം . നഗര സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്ദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ മുബീന മന്‍സിലില്‍ നെസ്റ്റര്‍ (34) ആണ് പോലീസ് പിടിയിലായത്. നഗരത്തിന്‍റെ രാത്രി സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസ് സംഘത്തിലെ വിഷ്ണുവാണ് ആക്രമിക്കപ്പെട്ടത്.

പരിക്കേറ്റ പോലീസുദ്ദ്യോഗസ്ഥന്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്. ആറി ന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ഹരിദാസ്.റ്റി.ആര്‍, ബാബു, പ്രമോദ് സി.പി.ഒ ഷിഹാബ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.