ശൂരനാട് . ശൂരനാട് വടക്ക് പഞ്ചായത്ത്‌ പ്രസിഡണ്ടായിരുന്ന എസ് എസ് വിജയകുമാറിന്റെ 12-)മത് അനുസ്മരണ സമ്മേളനം ഡി സി സി പ്രസിഡന്റ്‌ പി. രാജേന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്തു. കോൺഗ്രസ്‌ ശൂരനാട് മണ്ഡലം പ്രസിഡന്റ്‌ എച്ച്. അബ്ദുൽ ഖലീൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ എൻ ടി യൂ സി സംസ്ഥാന പ്രസിഡന്റ്‌ ആർ. ചന്ദ്രശേഖരൻ. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌.

കെ. സുകുമാരൻ നായർ, ഉല്ലാസ് കോവൂർ, വി. വേണുഗോപാലകുറുപ്പ്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അനുതാജ്, അഡ്വ. കാഞ്ഞിരവിള അജയകുമാർ, സി. കെ പൊടിയൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ശ്രീകുമാർ സ്വാഗതവും ആർ. നളിനാക്ഷൻ കൃതജ്ഞതയും രേഖപ്പെടുത്തി. യോഗത്തിൽ വിവിധ തലത്തിൽ മികവ് പുലർത്തിയവരെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു.

കടത്തിണ്ണയിൽ കിടന്ന
വയോധികയ്ക്ക് ആശ്രയ സങ്കേതം
സ്നേഹത്തണലായി

      കൊട്ടാരക്കരയിലും പരിസരങ്ങളിലുമായി അലഞ്ഞുതിരിഞ്ഞു നടന്ന് കടത്തിണ്ണയില്‍ അന്തിയുറങ്ങി വരികയായിരുന്ന വയോധികയ്ക്ക് ആശ്രയ സ്‌നേഹത്തണലായി . കൊട്ടാരക്കര , കിഴക്കേത്തെരുവ് , ചരുവിള പുത്തന്‍വീട്ടില്‍ ശാരദാമ്മയെയാണ് (80) കൊട്ടാരക്കര ജനമൈത്രി പോലീസിന്റെയും പൊതുപ്രവര്‍ത്തകരുടെയും സഹായത്തോടെ ആശ്രയ സങ്കേതം ഏറ്റെടുത്തത്.

    വിധവയായ ശാരദാമ്മയ്ക്ക് ആറുമക്കളാണ് ഉണ്ടായിരുന്നത്, അതില്‍ മൂന്ന് പേര്‍ നേരത്തെ തന്നെ മരിച്ചുപോയി . ബാക്കിയുള്ള മൂന്ന് പേര്‍ അമ്മയെ സംരക്ഷിച്ചിരുന്നില്ല . അതിനാല്‍ അവര്‍ കിഴക്കേത്തെരുവ് , പള്ളിമുക്കിലെ പുറമ്പോക്ക് ഭൂമിയില്‍ കുടില്‍ക്കെട്ടിയാണ് കഴിഞ്ഞുവന്നിരുന്നത് . എന്നാല്‍ രണ്ടാഴചയ്ക്ക് മുന്‍പുള്ള കനത്ത മഴയില്‍ ആ കുടില്‍ തകര്‍ന്നതോടെയാണ് ശാരദാമ്മയുടെ ജീവിതം തെരുവിലായത്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെയായിരുന്നു ഇത്രയും നാള്‍ കഴിഞ്ഞിരുന്നത് . ഇവരുടെ ദയനീയ ജീവിതം അറിയാനിടയായ കൊട്ടാരക്കര ജനമൈത്രി പോലീസ് ശാരദാമ്മയ്ക്ക് സുരക്ഷിത തണലൊരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു .

      കൊട്ടാരക്കര സ്റ്റേഷന്‍ ഹൗസ് ഓഫീസറായ ജോസഫ് ലിയോണ്‍, ജനമൈത്രി പോലീസ് സബ് ഇന്‍സ്പെക്ടര്‍ എ .ജി. വാസുദേവന്‍ പിള്ള എന്നിവര്‍ ശാരദാമ്മയെ കുറിച്ചുള്ള വിവരം ആശ്രയ ജനറല്‍ സെക്രട്ടറി കലയപുരം ജോസിനെ അറിയിക്കുകയും തുടര്‍ന്ന് ആശ്രയ ഏറ്റെടുക്കുകയുമാണുണ്ടായത് . മേലില ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എബ്രഹാം അലക്‌സാണ്ടര്‍, സുരേഷ് കുമാര്‍. ആര്‍, പൊതുപ്രവര്‍ത്തകരായ രാജേന്ദ്രന്‍ പിള്ള , പ്രസന്നകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ശാരദാമ്മയെ ആശ്രയ സങ്കേതത്തില്‍ എത്തിച്ചു .

കേരളപ്പിറവി ഗാനം റിലീസിംഗ് ഇന്ന്

കൊല്ലം: കേരളപ്പിറവിയോടനുബദ്ധിച്ച് മാധ്യമ പ്രവർത്തകനായ മുനീർ കുമരംചിറയുടെ രചനയിൽ ബദരിയ മീഡിയ പുറത്തിറക്കുന്ന ‘കേരളം എൻ്റെ അഭിമാനം ‘ എന്ന ഗാനം സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്ന് (30.10.2021) റിലീസ് ചെയ്യും.


എ എം ആരിഫ് എം പി ഉൾപ്പടെയുള്ള പ്രമുഖരുടെ എഫ് ബി പേജുകളിലൂടെ ഇന്ന് വൈകിട്ട് ആറിനാണ് റിലീസിംഗ്.
ഉദയകുമാർ അഞ്ചൽ സംഗീതം ചെയ്ത ഗാനം രഞ്ജിനി ജോസാണ് ആലപിച്ചിരിക്കുന്നത്. ബദരിയ ഷിഹാബ് ആശയ ആവിഷ്കാരം നിർവഹിച്ചിരിക്കുന്ന ഗാനം കേരളത്തിൻ്റെ നന്മയും പ്രകൃതി ഭംഗിയും മത സൗഹാർദവും വിളിച്ചോതുന്ന ദൃശ്യാവിഷ്കാരം ഉൾപ്പെടെയാണ് പുറത്തിറങ്ങുക.

മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കിമറ്റും പി. വിഷ്ണുനാഥ്‌.എം.എൽ.എ

കുണ്ടറ: കുണ്ടറ നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുമെന്ന് പി.സി.വിഷ്ണുനാഥ്‌എം.എൽ.എ പറഞ്ഞു.
ഇലമ്പള്ളൂർ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടന കര്മ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു പി.സി.വിഷ്ണുനാഥ്‌.പുതിയതായി നിർമ്മിക്കുന്ന വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുകയും നിലവിലെ കെട്ടിടങ്ങൾ നവീകരിച്ച് സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുകയും ചെയ്യും.ഇതിനായി എം.എൽ.എ ഫണ്ടും റവന്യുവകുപ്പിന്റെ ഫണ്ടും വിനിയോഗിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള അധ്യക്ഷത വഹിച്ചു. സബ് കളക്ടർ ചേതൻകുമാർ മീണ ഐ.എ. എസ് സ്വാഗതം പറഞ്ഞു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുശീല ടീച്ചർ, വാർഡ് മെമ്പർ അനീജി ലൂക്കോസ്, സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം ബി.സുജീന്ദ്രൻ, കോണ്ഗ്രസ് ഇലമ്പള്ളൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിളവീട്ടിൽ മുരളി, സി.പി.ഐ.മണ്ഡലം കമ്മിറ്റി അംഗം എസ്.ഡി.അഭിലാഷ്, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം ടി. സി. അനിൽകുമാർ, ബി.ജെ.പി ഇളമ്പള്ളൂർ പഞ്ചായത്ത് സമിതി അംഗം പ്രജിഷ് തുടങ്ങിയവർ സംസാരിച്ചു. കൊല്ലം തഹസിൽദാർ എസ്.ശശിധരൻ പിള്ള നന്ദി പറഞ്ഞു.

ഹോമിയോ പ്രതിരോധമരുന്നു വിതരണം മൈനാഗപ്പള്ളിയില്‍

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി, വിദ്യാർത്ഥികളുടെ രോഗപ്രതിരോഗത്തിൻ്റെ ഭാഗമായി ഇമ്മ്യൂണൽ ബു സ്റ്റർ മരുന്ന്, ആഴ്സനികം ആൽബം 30 എന്ന ഹോമിയോപ്പതി ഔഷധം, ,,കരുതലോടെ മുന്നോട്ട്,, കേന്ദ്ര ആയിഷ്മത്രാലയത്തിൻ്റെ സഹായത്തോടെ 5000 ത്തോളം കുട്ടികൾക്കാണ് മൈനാഗപ്പള്ളിയിൽ വിതരണം ചെയ്യുന്നത്,

രജീ ട്രേഷൻ ഓൺലൈനായി ആയിരിക്കും പഞ്ചായത്ത്തല ഉദ്ഘാടനം, ഐ, സി, എസ്സ്, ജി,LPS, ൽ ഗ്രാമ പഞ്ചായത്ത് പ്രസി ഡ ൻ്റ് പി, എം, സെയ്ദ് നിർവഹിച്ചു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജി ചിറക്കുമേൽ അദ്ധ്യക്ഷനായി, വൈസ് പ്രസിഡൻ്റ് ലാലി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം, yഷാജഹാൻ, പഞ്ചായത്ത് അംഗങ്ങളായ,, ബിന്ദു മോഹൻ, ബിജുകുമാർ, ഷിജിനാ നൗഫൽ, Dr. സ്നേഹസീമാ, അദ്ധ്യാപികമാരായ, രേവതി, ഷെർമി, എന്നിവർ സംസാരിച്ചു.

കേരഫെഡ്ജീവനക്കാർ നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം പിൻവലിച്ചു

കരുനാഗപ്പള്ളി . കഴിഞ്ഞ 25 ദിവസമായി കേരഫെഡ്ജീവനക്കാർ നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം പിൻവലിച്ചു . ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദമായി സംയുക്ത സമരസമിതി നേതാക്കന്മാർ നടത്തിയ ചർച്ചയുടെ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് ഇന്നു (30-05-2021ശനിയാഴ്ച)രാവിലെ 9 മണിക്ക് കേരഫെഡ് മുന്നിൽ നടക്കുന്ന വിശദീകരണ യോഗഠ സംഘടിപ്പിക്കും.