നഗരത്തിലെ സ്വകാര്യ ബസില്‍ മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി. ഇളമ്പളളൂര്‍ ചവറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. വെളിയം വെങ്ങൂര്‍ വളളിക്കാലില്‍ പുത്തന്‍വീട്ടില്‍ റോയി എന്നു വിളിക്കുന്ന റോയി ഏബ്രഹാം കോശി (53) ആണ് പോലീസ് പിടിയിലായത്.

കിളികൊല്ലൂരില്‍ നിന്നും ആശ്രാമത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി വന്ന എണ്‍പതുകാരന്‍റെ പോക്കറ്റിലുണ്ടായിരുന്ന 700 രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്. വയോധികനായ അബ്ദുല്‍ സമദിന്‍റെ പോക്കറ്റില്‍ നിന്നും പണമെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞ് വയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെകസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.