കൊല്ലം.പ്രായപൂര്‍ത്തിയാകാത്ത ഏഴ് വയസുകാരനോട് ലൈംഗീക അതിക്രമം നടത്തിയ ആള്‍ പോലീസ് പിടിയിലായി. പളളിത്തോട്ടം വാടി വയലില്‍ പുരയിടത്തില്‍ ജോണ്‍ (50) ആണ് പോലീസ് പിടിയിലായത്. ഏഴ് വയസുകാരനാണ് അതിക്രമത്തിന് ഇരയായത്. ലൈംഗീക അതിക്രമം നടത്തണമെന്ന ഉദ്ദേശത്തോടെ കഴിഞ്ഞ ആഗസ്റ്റ് മാസം മുതല്‍ ഇയാള്‍ കുട്ടിയോട് അടുത്ത് കൂടി മിഠായിയും മറ്റും കൊടുത്ത് കുട്ടിയെ വശത്താക്കുകയായിരുന്നു.

തുടര്‍ന്ന് ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് കുട്ടിയെ ഇയാളുടെ വീട്ടിലെത്തിച്ച് വസ്ത്രം ഉരിഞ്ഞ് ലൈംഗീക അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. കുട്ടിയോട് അതിക്രമം കാണിച്ചതായി കുട്ടിയുടെ അമ്മ പളളിത്തോട്ടം പോലീസില്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ഇയാളുടെ വസതിയില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു. പളളിത്തോട്ടം ഇന്‍സ്പെക്ടര്‍ ആര്‍ ഫയാസ്ന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ജിബി.വി.എന്‍, അനില്‍ ബേസില്‍, ഹിലാരിയോസ്, എ.എസ്.ഐ കൃഷ്ണകുമാര്‍, സി.പി.ഒ മാരായ സ്ക്ളോബിന്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.