കൊല്ലം പുസ്തകോല്‍സവത്തില്‍നിന്ന്

കൊല്ലം ഡിസിസി പ്രസിഡന്‍റ് പി രാജേന്ദ്രപ്രസാദ് കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണിയെ സന്ദര്‍ശിച്ചു

വയലാർ അനുസ്മരണം നടത്തി

ശാസ്താംകോട്ട. ലൈബ്രറി കൗൺസിൽ ശൂരനാട് തെക്ക് പഞ്ചായത്ത് നേതൃ സമിതിയും ആയിക്കുന്നം വെളിയം ദാമോദരൻ ഗ്രന്ഥശാലയും ചേർന്ന് വയലാർ അനുസ്മരണം നടത്തി. വെളിയം ദാമോദരൻ ഗ്രന്ഥശാലയിൽ നടത്തിയ അനുസ്മരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ അൻസാർ ഷാഫി  ഉത്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എം ദർശനൻ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് നേതൃ സമിതി കൺവീനർ ഇ നിസ്സാമുദീൻ സ്വാഗതം ആശംസിച്ചു.

വയലാറിന്റെ മാനവ ദർശനം കവിതയിലും ഗാനങ്ങളിലും എന്ന വിഷയത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സി അംഗം ഡോ കെ ബി ശെൽവമണി മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് എക്സി അംഗം മനു വി കുറുപ്പ്, ഗ്രാമപഞ്ചായത്ത് അംഗം സജീവ് കുമാർ ,കൊമ്പിപ്പിള്ളിൽ സന്തോഷ്, സി ഗോപകുമാർ എന്നിവർ സംസാരിച്ചു. ബാലവേദി കൂട്ടുകാരായ കുമാരിമാർ അദ്വൈത , അദീത , സഞ്ജു ക്ത, ശ്രുതകീർത്തി എന്നിവർ വയലാർ കവിതകളുടെ ചൊൽ കാഴ്ച നടത്തി. ലൈബ്രേറിയൻ ശോഭാ ദേവി നന്ദി രേഖപ്പെടുത്തി.

ആശ്രയ സങ്കേതത്തിന്
ദിലീപ് ഫാൻസ്‌ അസോസിയേഷൻ
കൊട്ടാരക്കര യൂണിറ്റിന്റെ കരുതൽ ….

 കൊട്ടാരക്കര. നിരാലംബരുടെ സാന്ത്വന തണലായ ആശ്രയ സങ്കേതത്തിന് കരുതലൊരുക്കി ദിലീപ് ഫാൻസ്‌ അസോസിയേഷൻ കൊട്ടാരക്കര യൂണിറ്റ്  . നടൻ ദിലീപിന്റെ 54 -)൦ ജന്മദിനത്തോടനുബന്ധിച്ചാണ് ആശ്രയയ്ക്ക് മരുന്നുകൾ വാങ്ങി നൽകിയത് . സംസ്ഥാന വൈസ് പ്രസിഡന്റ് അപ്പു . എസ്.ജോർജ്ജ് , അംഗങ്ങളായ ലിബിൻ ബാബു, റോഷൻ പി ജോൺ എന്നിവർ കലയപുരം ആശ്രയയിലെത്തി സഹായം കൈമാറി .

പ്രതിഭാമരപ്പട്ടം അവാർഡ് സമർപ്പണവും സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉത്ഘാടനവും

പത്തനാപുരം.ഗാന്ധിഭവൻ കുടുംബാഗം ആയ കുമാരി ആൻ ജി ബിയ്ക്ക് പ്രതിഭാമരപ്പട്ടം അവാർഡ്. സംസ്ഥാന അദ്ധ്യാപക വനമിത്ര അവാർഡ് ജേതാവ് എൽ സുഗതൻ, സമൂഹത്തിലെ പ്രതിഭകളായ കുട്ടികൾക്ക് നൽകി വരുന്ന അവാർഡ് ആണ് ഇത്. വീട്ടുമുറ്റത്ത് നട്ടുപിടിപ്പിക്കുന്ന ഫലവൃക്ഷം കൂടാതെ ഫലകവും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്‌കാരം .അഡ്വ. ജിതേഷ്ജി, ശൂരനാട് രാധാകൃഷ്ണൻ,എസ്‌. ദേവരാജൻ എന്നിവർ അടങ്ങിയ ജൂറി ആണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.

  ആന്‍ ജി.ബി യ്ക്ക് ഏതാനും മാസം മാത്രം പ്രായമുള്ളപ്പോള്‍ അമ്മയായ താര ഗാന്ധിഭവനില്‍ ഉപേക്ഷിച്ച് പോകുകയും കൈക്കുഞ്ഞായിരുന്ന ആനിനെ ഗാന്ധിഭവന്‍ ഏറ്റെടുക്കുകയും ചെയ്തു. അന്നു മുതല്‍ (2004) ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്റെയും അദ്ദേഹത്തിന്റെ ഭാര്യ പ്രസന്ന രാജന്റെയും മകളായി അവരുടെയും ഗാന്ധിഭവന്‍ കുടുംബാംഗങ്ങളുടെയും സ്‌നേഹവും കരുതലും അനുഭവിച്ച് വളരുകയാണ് ആന്‍. പത്തനാപുരം മൗണ്ട് താബോര്‍ ഹൈസ്‌ക്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. സ്‌കൂളിലും പൊതുവേദികളിലും കലാ മത്സരങ്ങളിലും കായിക മേഖലയിലും മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെക്കുകയും നൃത്തം, പാട്ട്, അഭിനയം തുടങ്ങിയ കലാ മേഖലകളിലും ഒരുപോലെ തിളങ്ങുവാന്‍ ആനിന് സാധിക്കുന്നുണ്ട്. എന്‍.സി.സി യില്‍ നേതൃപരമായ സേവനങ്ങള്‍ ചെയ്യുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 

ഒക്ടോബർ 29 വൈകിട്ട് 4ന് ഗാന്ധിഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല അവാർഡ് സമർപ്പിക്കും.സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉത്ഘാടനം ഡോ പുനലൂർ സോമരാജൻ നിർവഹിക്കും. അഡ്വ കെ രാജു അധ്യക്ഷനാകുന്ന യോഗത്തിൽ സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്ജി മുഖ്യാതിഥി ആയിരിക്കും..

അഴീക്കൽ ഹാർബറിൽ അടിയന്തിരമായി പോലീസ് എയ്ഡ് പോസ്റ്റ്‌ സ്ഥാപിക്കണമെന്ന് നീതിഫോറം മുഖ്യമന്ത്രിക്ക് നിവേദനം നൽകി

അഴീക്കൽ. ഹാർബറിൽ അടിയന്തിരമായി പോലീസ് എയ്ഡ് പോസ്റ്റ്‌ സ്ഥാപിക്കണമെന്ന്,മനുഷ്യാവകാശ സാമൂഹിക നീതിഫോറം, സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കൊല്ലം ആലപ്പുഴ ജില്ലകളേ തമ്മിൽ ബന്ധിപ്പിക്കുന്ന, അഴീക്കൽ പാലം ഉൽഘാടനം ചെയ്യുന്നതോടുകൂടി, ടൂറിസ്റ്റുകളുടെ തിരക്ക് ക്രമാതീതമായി വർധിക്കുവാൻ സാധ്യത ഉള്ളതിനാൽ, ക്രമസമാധാന പ്രശ്നം പരിഹരിഹരിക്കാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നീതിഫോറം സംസ്ഥാന സമിതി, മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
നിവേദനം, നീതിഫോറം, സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി , ജനറൽ സെക്രട്ടറി തഴവ സത്യൻ, ഡോക്ടർ കെജി മോഹൻ, മെഹർഖാൻ ചേന്നല്ലൂർ എന്നിവർ ചേർന്ന് സമർപ്പിച്ചു

മണ്ണൂര്‍കാവില്‍ കഥകളി

മൈനാഗപ്പള്ളി. മണ്ണൂര്‍കാവ് ദേവീക്ഷേത്രത്തില്‍ 29ന് വൈകിട്ട് 5.30ന് കഥകളി, കഥ കുചേലവൃത്തം

എക്സൈസ് റെയ്‌ഡിൽ 10 ലിറ്റർ ചാരായവും 390 ലിറ്റർ കോടയും 50 ലിറ്റർ സ്‌പെന്റ വാഷും കണ്ടെടുത്തു
കരുനാഗപ്പള്ളി. എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പ്രസന്നൻ. ജി യുടെ നിർദേശാനുസരണം പ്രിവന്റീവ് ഓഫീസർ PL വിജിലാലിന്റെ നേതൃത്വത്തിലുള്ള പട്രോൾ പാർട്ടി, കരുനാഗപ്പള്ളി താലൂക്കിൽ തഴവ, ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ തഴവ പുതുക്കാട് തറയിൽ മനോജിന്റ വീടിനോട് ചേർന്നുള്ള കോമ്പൗണ്ടിൽ നിന്നും 5 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും കണ്ടെടുത്തു.


തഴവ വില്ലേജിൽ പുതുക്കാട് തറയിൽ മനോജിന്റ( 40 ) പേരിലും, തഴവ വടക്കും മുറി മേക്കതിൽ വില്ലിശ്ശേരിൽ കിഴക്കതിൽ മോഹനൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള പോണാൽ കിഴക്കതിൽ അനിൽ കുമാർ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ അടുക്കളയിൽ നിന്നും 5 ലിറ്റർ ചാരായവും 240 ലിറ്റർ കോടയും 50 ലിറ്റർ സ്പെൻറ് വാഷും കണ്ടെടുത്തു ടി വീട്ടിലെ താമസക്കാരനായ അനിൽകുമാറിന്റെ(50 ) പേരിൽ കേസെടുത്തു. സ്ഥലത്തില്ലാതിരുന്ന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള ശ്രമം തുടങ്ങി.

ചവറ തെക്കും ഭാഗം പനയ്ക്ക് റ്റോടിൽ ക്ഷേത്രത്തിനു സമീപം ചായക്കടയ്ക്കുള്ളിൽ വച്ച് മദ്യ വില്പന നടത്തുന്നതിനിടയിൽ എക്‌സൈസ് പാർട്ടിയെക്കണ്ട് മദ്യം ചായ തട്ടിൽ ഒഴിച്ച് നശിപ്പിക്കാൻ ശ്രമിച്ച തെക്കും ഭാഗം മുറിയിൽ രമ്യാലയം വീട്ടിൽ രാധാകൃഷ്ണപിള്ളയെ(55 ) നശിപ്പിക്കാൻ ശ്രമിച്ച മദ്യമടക്കം ബല പ്രയോഗത്തിലൂടെ പിടികൂടി പ്രതിയെ റിമാൻഡ് ചെയ്തു.പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ കെ. വി. എബിമോൻ, വൈ. സജികുമാർസിവിൽ എക്സൈസ് ഓഫീസർ മാരായ എസ്സ്.കിഷോർ, സന്തോഷ്‌. ബി, ഹരികൃഷ്ണൻ സീനിയർ ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു.