കൊല്ലം. ഫാസ് ടാഗ് സംബന്ധിച്ച് പരാതി പ്രളയം, കൊല്ലത്ത് ബൈപാസിലെ ടോള്‍ കടക്കുമ്പോള്‍ ആന്ധ്രയില്‍ ടോളില്‍പണമടച്ചതായി മാര്‍ക്കു ചെയ്യുന്നുവെന്നും ചിലപ്പോള്‍ രണ്ട് പ്രാവശ്യം അക്കൗണ്ടില്‍നിന്നും പണം പോകുന്നുവെന്നും പരാതിയുണ്ട്.

ടോള്‍ കടന്ന കൊല്ലം കാരന് കിട്ടിയ മെസേജ്

പരാതി പറയുന്നവരോട് ഒരുപാടുപേര്‍ ഇത്തരത്തില്‍ പരാതി പറയുന്നുണ്ടെന്നും സെര്‍വര്‍ പ്രശ്‌നമാണെന്നുമൊക്കെയാണ് ടോളിലെ ജീവനക്കാരുടെ മറുപടി. ധൃതിപ്പെട്ട് പോകുന്നവര്‍ക്ക് ഇതിന് ഉത്തരം കണ്ടെത്താന്‍ സമയമില്ല എന്നതാണ് നില. പലരും തങ്ങളുടെ അക്കൗണ്ടിലെ ചോര്‍ച്ച അറിയുന്നു തന്നെയില്ലെന്നും പരാതിയുണ്ട്. അക്കൗണ്ടില്‍ പണം തിരിച്ചെത്തിക്കോളും എന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയാണ് ജീവനക്കാര്‍. ഫാസ് ടാഗ് പുലിവാലാകുമോ എന്ന ആശങ്കയിലാണ് പലരും.