ചിറ്റുമല. മൺട്രോത്തുരുത്ത് റോഡിന്റെ ശോചനീയാവസ്ഥ ക്കെതിരെ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി സുരേഷ് ആറ്റുപുറത്ത്, പ്രസന്നകുമാരി സൂരജ് സുവർണ്ണൻ, എന്നിവരുടെ ഉപവാസസമരം ബിജെപി മൺട്രോത്തുരുത്ത് ഗ്രാമപഞ്ചായത്ത് പടിക്കൽ രാവിലെ 10 മണിക്ക് ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാർ ഉദ്ഘാടനം ചെയ്തു മൺട്രോത്തുരുത്ത് പഞ്ചായത്ത് സമിതി പ്രസിഡണ്ട് Rtd ക്യാപ്റ്റൻ സുദർശനൻ പി യുടെ അധ്യക്ഷത വഹിച്ചു.

കുന്നത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക ആമുഖപ്രഭാഷണം നടത്തി. വൈകിട്ട് 5 മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ ബിജെപി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ വെള്ളിമൺ ദിലീപ് ഉപവാസം നടത്തിയ പഞ്ചായത്തംഗങ്ങൾക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്തു പ്രസ്തുത സമരത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീമതി സുഷമ്മ, പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി ശ്രീ മോഹൻ, സെക്രട്ടറി സുനിൽ കല്ലുവിള , ആർഎസ്എസ് കുന്നത്തൂർ താലൂക്ക് സഹ കാര്യവാഹ് ബിജു പെരിങ്ങാലം, മറ്റു ജില്ലാ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ സംസാരിക്കുകയും പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് ജയന്തി കൃതജ്ഞത പറഞ്ഞു.