മയ്യനാട് . മദ്യപിക്കുന്നതിന് അച്ഛനെ ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചയാള്‍ പോലീസ് പിടിയിലായി. മയ്യനാട് കൈതപ്പുഴ ഞാറയില്‍ തൊടിയില്‍ വീട്ടില്‍ അനീഷ് (36) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബര്‍ 24ന് വൈകുന്നേരം ഇയാളോടൊപ്പം മദ്യപിച്ച് കൊണ്ടിരുന്ന രാജേന്ദ്രന്‍ എന്നയാളെ അയാളുടെ മകന്‍ രാജേഷ് ചോദ്യം ചെയ്ത വിരോധത്തിലാണ് ആക്രമിച്ചത്. മദ്യപിച്ച് കൊണ്ടിരുന്ന കുപ്പിഗ്ലാസ് പൊട്ടിച്ച് രാജേഷിന്‍റെ ഇടത് കണ്ണിന് താഴെ മുഖത്ത് കുത്തി ഗുരുതരമായ പരിക്കേല്‍പ്പിക്കുകയായിരുന്നു. മുഖത്തെ അസ്ഥിക്കും പൊട്ടലും കണ്ണിന് പരിക്കുമേറ്റ രാജേഷ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ തിരികെ നാട്ടിലെത്തിയതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇയാള്‍ കൈതപ്പുഴ വയലില്‍ നിന്നും പിടിയിലായത്. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ജയേഷ്. ജെ, അരുണ്‍ഷാ, ആന്‍റണി സി.പി.ഒ മാരായ അഭിലാഷ്, ജിജൂ ജലാല്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.