കുണ്ടറ. പഞ്ചായത്ത് മുന്‍പ്രസിഡന്‌റിന് വീട് തകര്‍ന്നുവീണ് പരുക്കേറ്റു. വയോധികയായ തണ്ണിക്കോട് സ്വദേശി രാജമ്മയാണ് ആകെ ആശ്രയമായ വീട് തകര്‍ന്ന് വിഷമവൃത്തത്തിലായത്.


കഴിഞ്ഞ ദിവസത്തെ മഴയില്‍ പഴയ വീടിന്റെ മേല്‍ക്കൂര നിലംപൊത്തുകയായിരുന്നു. തടിയും ഓടും വീണ് ഇവരുടെ തലക്കു പരുക്കേറ്റു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രാജമ്മ മടങ്ങിയെത്തിയപ്പോഴാണ് വീട് ഇനി ഉദ്ധരിക്കാനാവാത്തവിധം തകര്‍ച്ചയിലായത് കണ്ട്ത്.
ദളിത് വിഭാഗത്തില്‍പെട്ട രാജമ്മ അവിവാഹിതയാണ്. സിപിഐയെ പ്രതിനിധീകരിച്ചാണ് രാജമ്മ പ്രസിഡന്റായത്. ഏറെ നാളായി അവശതയിലായ രാജമ്മ യുടെ വീട് നഷ്ടമായതോടെ എവിടെപ്പോകുമെന്നറിയാതെ വിഷമത്തിലാണ്.