എം.കെ.ബിജു മുഹമ്മദ്

ചവറ .കളഞ്ഞ് കിട്ടിയ അൻപതിനായിരം രൂപയും വിലപ്പെട്ട രേഖകളും ബാഗും ഉടമയ്ക്ക് നൽകി യുവാവ് മാതൃകയായി .
കെ.എം.എം.എൽ താൽക്കാലിക ജീവനക്കാരനും, പൊതുപ്രവർത്തകനുമായ തട്ടാശ്ശേരി സ്വദേശി മുകേഷാണ് മാതൃകയായത്.

കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോടി ചന്ദ്ര നിവാസിൽ രാമചന്ദ്രൻ ശങ്കരമംഗലത്ത് ഉള്ള എസ് ബി ഐ ബ്രാഞ്ചിൽ നിന്നും പണമെടുത്തു മടങ്ങവേ ശങ്കരമംഗലത്തിനും ചവറയ്ക്കും ഇടയിലാണ് ബാഗ് നഷ്ടമായത്.
ബാഗിൽ അമ്പതിനായിരത്തോളം രൂപയും രാമചന്ദ്രന്റെ വീടിൻറെ പ്രമാണവും മൊബൈൽ ഫോണും ബാങ്ക് പാസ് ബുക്കുകളും ബാങ്ക് ചെക്കുകളും ലോക്കറിന്റെ താക്കോലും തിരിച്ചറിയൽ രേഖകളും ഉണ്ടായിരുന്നു. ബാഗ് നഷ്ടപ്പെട്ട രാമചന്ദ്രൻ ചവറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഈ സമയം കളഞ്ഞ് കിട്ടിയ ബാഗ് പോലീസിനെ ഏൽപ്പിക്കുവാൻ മുകേഷ് ചവറ പോലീസ് സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽ പരാതി നല്കി കാത്തു നിന്ന രാമചന്ദ്രന് ചവറ സി.ഐ. നിസ്സാമുദ്ദീന്റെ സാന്നിധ്യത്തിൽ മുകേഷ് പണമടങ്ങിയ ബാഗ് കൈമാറി.