ശക്തികുളങ്ങര . അയല്‍ക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറി അവര്‍ക്ക് മാനഹാനിയുണ്ടാക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ശക്തികുളങ്ങര കുരീപ്പുഴ ചേരി പെരിനേഴത്ത് മുക്കില്‍ തെന്നൂര്‍ വടക്കതില്‍ മുരുകന്‍ എന്നു വിളിക്കുന്ന ശ്രീമുരുകന്‍ (49) ആണ് പോലീസ് പിടിയിലായത്. മഴയെ തുടര്‍ന്ന് വീട്ടില്‍ കഴുകി ഉണക്കാനിട്ടിരുന്ന തുണി എടുത്തു കൊണ്ടിരുന്ന യുവതിയുടെ പിന്നില്‍ കൂടി ചെന്ന് കടന്ന് പിടിച്ച് ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ചു,

യുവതിയുടെ നിലവിളിയില്‍ ഭര്‍ത്താവും അയല്‍ക്കാരുമെത്തി ഇയാളില്‍ നിന്നും യുവതിയെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ വീട്ടില്‍ നിന്നും പിടികൂടി. യുവതിയുടെ പരാതിയില്ശ‍ക്തികുളങ്ങര പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇയാളുടെ പരാതിയില്‍ മര്‍ദ്ദിച്ചതിന് നാല് അയല്‍ക്കാര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ ബിജൂ.യൂ, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ഷാജഹാന്‍, ഷാഫി എ.എസ്സ്.ഐ സുനില്‍കുമാര്‍, സി.പി.ഒ മാരായ ശ്രീലാല്‍, ജയകുമാരി, ലതിക എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.