എം പാച്ചന്‍ ഫൗണ്ടേഷന്‍ 17-ാം അനുസ്മരണ സമ്മേളനം

കൊല്ലം . എം പാച്ചന്‍ ഫൗണ്ടേഷന്‍ 17-ാം അനുസ്മരണ സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പാച്ചന്‍ അവാര്‍ഡ് ജേതാവ് എസ് സുധീശന് പി കെ ഗുരുദാസന്‍ അവാര്‍ഡ് ദാനം നടത്തി.

രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

എന്‍കെ പ്രേമചന്ദ്രന്‍ എംപി അനുസ്മരണ പ്രഭാഷണം നടത്തി. മേയര്‍ പ്രസന്ന ഏണസ്റ്റ്,സിആര്‍ മഹേഷ് എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, പരിപാടിയോടനുബന്ധിച്ച് വ്യത്യസ്തമായ സാമൂഹി ക ഇടപെടലിന് പൊതുപ്രവര്‍ത്തകരായ കോയിവിള രാമചന്ദ്രന്‍, കെവി രാജേന്ദ്രന്‍, കെ സോമനാഥന്‍,എ അബൂബക്കര്‍ കുഞ്ഞ്, മമേത്ത് നാരായണന്‍,ഒ സുധാമണി, മാധ്യമപ്രവര്‍ത്തകന്‍ ഡി സജി ഓച്ചിറ,കെഎഎസ് റാങ്ക് ജേതാവ് ഡോ.ചിത്ര പി അരുണിമ എന്നിവരെ ആദരിച്ചു.

മാധ്യമപ്രവര്‍ത്തകന്‍ സജി ഓച്ചിറയെ ആദരിക്കുന്നു.

കവി ശൂരനാട് റഹിം അനുസ്മരണവും പുസ്തക പ്രകാശനവും

കവി ശൂരനാട് റഹിം അനുസ്മരണവും പുസ്തക പ്രകാശനവും നടന്നു. ജല വിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം. മുൻ PSC ചെയർമാൻ അഡ്വ. എം. ഗംഗാധര കുറുപ്പ് പുസ്തകം ഏറ്റു വാങ്ങി.

PK അനിൽ കുമാർ, ഇഞ്ചക്കാട് ബാല ചന്ദ്രൻ, കെ. കൃഷ്ണൻ കുട്ടി നായർ, ശാസ്താം കോട്ട റഹിം, R. സോമൻ പിള്ള, നജിം ഞരക്കാട്ട്, ശാന്തലയം സുരേഷ് തുടങ്ങിയവർ സംസാരിച്ചു. സയൂര രക്ഷാധികാരി R. മദനമോഹനൻ അധ്യക്ഷനായി. ജോബ് മൈക്കൽ MLA പങ്കെടുത്തു. അജിത് കെ. സി സ്വാഗതവും കിടങ്ങയം ഭരതൻ നന്ദിയും പറഞ്ഞു.

കേന്ദ്രമന്ത്രി വി മുരളീധരന് നിവേദനം നല്‍കി

മൺട്രോതുരുത്ത്. പോസ്റ്റോഫീസൻ്റെ അഫിലിയേഷനും, റെയിൽവേ ഹാൾട്ട് അപ്ഗ്രേഡ് ചെയ്യുന്നതിനും, പട്ടംതുരുത്ത് നിവാസികളുടെ ചിരകാലാഭിലാഷമായ അണ്ടർ പാസ്സേജ് ,ഉണ്ടാക്കുന്നതിനും വേണ്ടിയുള്ള നിവേദനം മൺട്രോതുരുത്ത് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ബഹുമാനപെട്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനു കൊല്ലം റെയിൽവേ സ്റ്റേഷൻ വച്ച് ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാറിന്‍റെ സാന്നിധ്യത്തിൽ കൈമാറി.

ഈ പരിപാടിയിൽ കുന്നത്തൂർ മണ്ഡലം ജനറൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മെമ്പറുംമായ ഡി സുരേഷ് ആറ്റുപുറത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് സുഷമ, പഞ്ചായത്ത് സമതി പ്രസഡന്റ് റിട്ടേർഡ് ക്യാപറ്റൻ സുദർശനൻ പി, ബിജെപി പഞ്ചായത്ത് സമതി ജനറൽ സെക്രട്ടറി പി മോഹനൻ, പഞ്ചായത്ത് സമതി വൈസ് പ്രസിഡന്റ് ജയന്തി, മഹിളാമോർച്ച പഞ്ചായത്ത്‌ സമതി പ്രിസഡന്റ് ശ്യാമള വിജയൻ, മണ്ഡലം കമ്മറ്റി അംഗം ഷാജികാട്ടുവിള, ഒ ബി സി മോർച്ച ഡ്രഷറൽ ജയപ്രകാശ്,വാർഡ് മെമ്പർമാറുമായ പ്രസന്നകുമാരി, സൂരജ് സുവർണ്ണൻ, മൺട്രോതുരുത്ത് പഞ്ചായത്ത് സമതി അംഗം, അജീഷ്,ശ്യാംമോഹൻ, സൈജു, സുഭീന്ത്‌,പാർവ്വതി എന്നിവര്‍ പങ്കെടുത്തു.

ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ കൊല്ലപ്പെട്ട സംഭവം, മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു

കൊട്ടാരക്കര. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കുന്നിക്കോട് സ്വദേശി സെന്‍കുമാര്‍,കൊട്ടാരക്കര ആലഞ്ചേരി സ്വദേശി മസ്താന്‍ ഷമീര്‍,ചെമ്പന്‍പൊയ്ക സ്വദേശി ഷിജു എന്നിവരാണ് അറസ്റ്റിലായത്. ബാക്കിയുള്ള പ്രതികള്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്ന് പോലീസ് പറഞ്ഞു.


കുത്തേറ്റ് കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരുന്ന കുന്നിക്കോട് ആവണീശ്വരം രാജീവ് നിവാസില്‍ മുരളീധരന്റെ മകന്‍ രാഹുല്‍(29) ആണ് മരിച്ചത്.

ബുധനാഴ്ച സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനായി കുന്നിക്കോട് എത്തിയ സിദ്ദിഖിനെ വിഷ്ണുവും കൂട്ടരും ചേര്‍ന്ന് മര്‍ദ്ദിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഈ പ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ വിഷ്ണുവിനെയും വിനീതിനെയും കൊട്ടാരക്കര വിജയാസ് ആശുപത്രിയ്ക്ക് മുന്നിലേക്ക് സിദ്ദിഖിന്റെ ആളുകള്‍ വിളിപ്പിക്കുകയും പിന്നീട് ഇത് വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയും ആയിരുന്നു.

ചേന്നല്ലൂർ സി ടി എം ട്രസ്റ്റ്‌, ദുരിതാശ്വാസം കൂട്ടിക്കലിലേക്ക്

ഓച്ചിറ. ചേന്നല്ലൂർ സി ടി എം ട്രസ്റ്റിന്റെ, നേതൃത്വത്തിൽ, കോട്ടയം ജില്ലയിലെ കൂട്ടിക്കലിലെ, ഉരുൾ പൊട്ടലിലും മഴവെള്ളപ്പാച്ചിലിലും, വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട, നൂറോളം കുടുംബങ്ങൾക്കുള്ള, ഭക്ഷ്യ വസ്തുക്കൾ, കലം, ബക്കറ്റ്, തുടങ്ങിയ വീട്ടുപകരണങ്ങൾ, തലയണ, ബഡ്ഷീറ്റ്, ഉടുവസ്ത്രങ്ങള്‍ തുടങ്ങിയവയും എത്തിക്കുന്നു.

ചേന്നല്ലൂർ ജീവനക്കാരടക്കമുള്ളവരുടെ സഹായ സഹകരണത്തോടെ നടക്കുന്ന പദ്ധതി, കരുനാഗപ്പള്ളിഎംഎല്‍എ സി ആര്‍ മഹേഷ്‌,ഉൽഘാടനം നിവ്വഹിച്ചു, ഷാജഹാൻ രാജധാനി ഫ്ലാഗ് ഓഫ് നിവ്വഹിച്ചു. മെഹർഖാൻ ചേന്നല്ലൂർ, മനു ജയപ്രകാശ്, കിഷോർ, യൂസഫ്, സജീർ, ഷറഫുദ്ദീന്‍ എന്നിവർ നേതൃത്വം നല്‍കി.