എസി അലകാസാണ്ടര്‍ മുതലാളിയുടെ സംസ്‌കാരം ഇന്ന്

പോരുവഴി. അന്തരിച്ച പൊതുപ്രവര്‍ത്തകനും ഓര്‍ത്തഡോക്‌സ് സഭാ മാനേജിംങ് കമ്മിറ്റി അംഗവുമായ അമ്പനാട്ട് എ സി അലക്‌സാണ്ടര്‍ മുതലാളിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നലെ എംടിഎംഎം ആശുപത്രിയില്‍ പൊതു ദര്‍ശനത്തിനുേശേഷം പോരുവഴി വടക്കേമുറിയിലെ വീട്ടിലെത്തിച്ചു.

ഇന്ന് ഉച്ചക്ക് രണ്ടിന് ഭവനത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍, മൂന്നിന് പോരുവഴി മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് പള്ളിയില്‍ സഖറിയ മാര്‍ അന്തോണിയോസ് മെത്രാപൊലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷക്കു ശേഷം സംസ്‌കാരം.

സൗജന്യ പ്രമേഹ നേത്രരോഗ പരിശോധനാ ക്യാംപ് ഇന്ന്


ശാസ്താംകോട്ട. ഹില്‍ടോപ്പ് ലയണ്‍സ് ക്‌ളബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പ്രമേഹ നേത്രരോഗ പരിശോധനാ ക്യാംപ് ശാസ്താംകോട്ട ഇലഞ്ഞിവേല്‍ പ്‌ളാസാ യില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് ഉദ്ഘാടനം ചെയ്യും.രാവിലെ ഒന്‍പതുമുതല്‍ ഒരുമണിവരെയാണ് ക്യാംപ്. ഫോണ്‍. 9446797824

ജനകീയഗായകന്‍ വികെ ശശിധരന്‍ അനുസ്മരണം
ശാസ്താംകോട്ട. വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാലയില്‍ വികെ ശശിധരന്‍ അനുസ്മരണം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും.