സൈറ പന്തയം ജയിച്ച വീഡിയോ

കരുനാഗപ്പള്ളി .ആരാധകരെ കണ്ണീരിലാഴ്ത്തി സൈറ വിടവാങ്ങി. കരുനാഗപ്പള്ളി ദേശീയ പാതയില്‍ വാഹനമിടിച്ച് പരുക്കേറ്റ് കുതിര ഇന്നു രാവിലെയാണ് ജീവന്‍വെടിഞ്ഞത്. നിരവധി പന്തയങ്ങള്‍ ജയിച്ച സൈറക്ക് ആരാധകരും ഫാന്‍സ് ഗ്രൂപ്പുകളുമുണ്ട്.കരുനാഗപ്പള്ളി സ്വദേശി മൂസിന്‍റെ (സദ്ദാം ) ഉടമസ്ഥതയിലുള്ള സൈറക്ക് നാലു വയസ്സുണ്ട്.

courtesy . whats app


ഇന്നലെ രാവിലെ കന്നേറ്റിക്ക് സമീപമാണ് കുതിര അപകടത്തില്‍പെട്ടത്. നബിദിന ആഘോഷങ്ങള്‍ക്ക് വേണ്ടി കൊല്ലക ഭാഗത്തേക്ക് കൊണ്ടുപോയിരുന്ന കുതിര രാവിലെ തിരികെ കൊണ്ടുവരുന്നതിനിടയില്‍ കുതറി ഓടുകയായിരുന്നുവത്രേ. ദേശീയപാത വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് ഓടിവന്ന കുതിര കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.

സൈറയെ അടിയന്തര ചികില്‍സക്ക് വിധേയമാക്കുന്നു.
സൈറയെ ഇടിച്ച കാര്‍

ഗുരുതരമായി പരിക്കേറ്റ് റോഡില്‍ എഴുന്നേല്‍ക്കാന്‍ വയ്യാത്ത നിലയില്‍ രക്തത്തില്‍ കുളിച്ച്കിടക്കുകയായിരുന്നു കുതിര. കരുനാഗപ്പള്ളിയില്‍ നിന്നും പോലീസും ഫയര്‍ഫോഴ്‌സും എത്തി കുതിരയെ വാഹനത്തില്‍ കൊല്ലത്തെ വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി.

അടിയന്തര ചികില്‍സ ലഭ്യമാക്കിയെങ്കിലും ഇന്ന് രാവിലെ സൈറ യാത്രയായി.
ഒരു പാട് മല്‍സരങ്ങളില്‍ കരഘോഷങ്ങള്‍ ഏറ്റുവാങ്ങിയ സൈറയുടെ വിയോഗത്തില്‍ സമൂഹമാധ്യമഗ്രൂപ്പുകളില്‍ അനുശോചനം പ്രവഹിക്കുന്നുണ്ട്.