മണ്‍റോത്തുരുത്ത്. ടൂറിസ്റ്റുകള്‍ ശ്രദ്ധിക്കണം ഇവിടെ ഒരു വന്‍ കെണിയുണ്ട്. മണ്‍റോത്തുരുത്ത് ഗ്രാമപഞ്ചായത്ത് തെക്കേ നെന്മേനി എസ് വളവില്‍ നിന്നും കോളനിയിലേക്കുപോകുന്ന കോണ്‍ക്രീറ്റ് റോഡ് അപകടഭീതിപരത്തുന്നു. അഷ്ടമുടിക്കായലിന്റെ ഒരു ശാഖയുടെ നടുവിലൂടെയാണ് റോഡ് കടന്നുപോകുന്നത്.

ആറുവര്‍ഷംമുമ്പ് ഹാര്‍ബര്‍ എന്‍ജിനീയറിംങ് വകുപ്പ് നിര്‍മ്മിച്ച റോഡ് അടിത്തട്ടിലെ കല്ലിളകി,കോണ്‍ക്രീറ്റ് തകര്‍ന്ന് ഇളകി കായലില്‍ പതിച്ചുകൊണ്ടിരിക്കുന്നു. പരിചയമില്ലാത്തവര്‍ റോഡാണെന്നു കരുതി വശത്തേക്ക് വാഹനം നീക്കിയില്‍ അപ്പാടേ കായലില്‍ പതിക്കും.

അവധി ദിവസങ്ങളില്‍ ഇവിടെ അകലെനിന്നുമുള്ള ടൂറിസ്റ്റുകള്‍ എത്തുന്ന തിരക്കാണ്. അറിയാതെ അവര്‍ അപകടത്തില്‍ പെടാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് വിണ്ടു കീറി അടിത്തട്ടു തകര്‍ന്നനിലയിലായി ഏറെനാളായിട്ടും അധികൃതര്‍ ശ്രദ്ധിച്ചിട്ടില്ല.