കരുനാഗപ്പള്ളി . വാഹനമിടിച്ച് കുതിരയ്ക്ക് ഗുരുതരപരുക്ക്. വെള്ളിയാഴ്ച രാവിലെ 8 30 ഓടെ കരുനാഗപ്പള്ളി കന്നേറ്റി പാലത്തിലായിരുന്നു അപകടം.നബിദിന ആഘോഷങ്ങൾക്ക് വേണ്ടി കൊല്ലക ഭാഗത്തേക്ക് കൊണ്ടുപോയിരുന്ന കുതിര രാവിലെ തിരികെ കൊണ്ടുവരുന്നതിനിടയിൽ കുതറി ഓടുകയായിരുന്നു എന്ന് പറയപ്പെടുന്നു.

പരുക്കേറ്റ സൈറയെ ആശുപത്രിയിലേക്ക് മാറ്റുന്നു

ദേശീയപാത വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് ഓടിവന്ന കുതിര കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാറിൽ ഇടിക്കുകയായിരുന്നു. കാറിൻ്റെ ഒരു ഭാഗം പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ് റോഡിൽ എഴുന്നേൽക്കാൻ വയ്യാത്ത നിലയിൽ രക്തത്തിൽ കുളിച്ച്കിടക്കുകയായിരുന്നു കുതിര.

കരുനാഗപ്പള്ളിയിൽ നിന്നും പോലീസും ഫയർഫോഴ്സും എത്തി കുതിരയെ വാഹനത്തിൽ കൊല്ലത്തെ വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി. കരുനാഗപ്പള്ളി സ്വദേശി മൂസിൻ (സദ്ദാം ) എന്നയാളുടെ സൈറ എന്ന നാലു വയസ്സുള്ള കുതിരയാണ് അപകടത്തിൽപ്പെട്ടത്.