കൊട്ടാരക്കര. സ്വകാര്യ ആശുപത്രിയിയിലും പരിസരത്തും ആംബുലന്‍സുകാര്‍ തമ്മില്‍ കൂട്ടത്തല്ലും കത്തിക്കുത്തും. അക്രമത്തിൽ മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നിലഗുരുതരം.

ആറ് പേരെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.

കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് ആദ്യം സംഘര്‍ഷം അരങ്ങേറിയത്. ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയത് സര്‍വീസ് നടത്തുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍മാര്‍തമ്മിലുള്ള മുന്‍വൈരാഗ്യമാണ് സംഘര്‍ഷത്തിലെത്തിയത്. പിന്നീട് ഇരുപതോളം പേർ തമ്മിൽ ഏറ്റുമുട്ടി . കത്തിയും കല്ലും ഇരുമ്പ് കമ്പികളുമുപയോഗിച്ചായിരുന്നു ആക്രമണം, ആശുപത്രിക്ക് നേരേയും കല്ലേറും ആക്രമണമുണ്ടായി. ആംബുലന്‍സ് ഡ്രൈവര്‍മാറും സഹോദരന്‍മാരുമായ കുന്നിക്കോട് സ്വദേശികളായ വിനീത് ശിവന്‍(25), വിഷ്ണുശിവന്‍(27),കുന്നിക്കോട് സ്വദേശി രാഹുല്‍ (26)എന്നിവര്‍ക്കാണ് പരുക്കേറ്റത്. കഴുത്തിനും വയറിനും കുത്തേറ്റ രാഹുല്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എതിര്‍ സംഘത്തില്‍പെട്ട വിളക്കുടി കുന്നിക്കോട് സോഫിയ മന്‍സിലില്‍ മുഹമ്മദ് സിദ്ദിഖി(36)നെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിനീതിനേയും വിഷ്ണുവിനേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റ രാഹുല്‍ പ്രാണരക്ഷാര്‍ത്ഥം ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചും പിന്നാലെ എത്തിയ സംഘം ആക്രമിച്ചു. കത്തിയും ഇരുമ്പ് ദണ്ഡും കല്ലുകളുമായി സംഘം ഓപറേഷൻ തിയേറ്ററിനുള്ളില്‍ ഓടിക്കയറിയ രാഹുലിനെ ആക്രമിക്കാനെത്തി. പൊലീസ് എത്തുംവരെ സംഘര്‍ഷം തുടര്‍ന്നു. പൊലീസാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

വെട്ടേറ്റ് ഗുരുതരമായി പരുക്ക് പറ്റിയ വിഷ്ണു, സഹോദരന്‍ ശിവന്‍ എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇവരുടെ സുഹൃത്ത് രാഹുല്‍ കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിലും, ഒന്നാം പ്രതി സിദ്ദീഖ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.

രണ്ടാം പ്രതി കരിക്കോട് സ്വദേശി അഖില്‍(ചാലക്കുടി അഖില്‍-26) ,ആറാംപ്രതി കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശി വിജയകുമാര്‍(26), ഏഴാം പ്രതി പുലമണ്‍ സ്വദേശി ലിജിന്‍(31),
ഒമ്പതാം പ്രതി നെടുവത്തൂര്‍ കുറുമ്പാലൂര്‍ സജയകുമാര്‍(28), ,കുന്നിക്കോട് സ്വദേശി രാഹുല്‍, സച്ചു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.