അഞ്ചല്‍. മലയോര ഹൈവേയില്‍ വാഹനാപകടം തുടര്‍ച്ചയാകുന്നു. ഭാരതീപുരത്തിന് സമീപം പഴയേരൂര്‍ കൊടുംവളവില്‍ രാവിലെ എട്ടരയോടെയാണ് പച്ചക്കറി ലോറിമറിഞ്ഞ് അപകടം.

ചെങ്കോട്ടയില്‍ നിന്നും അഞ്ചല്‍ ഭാഗത്തേക്ക് പച്ചക്കറിയുമായെത്തിയ ചരക്ക് ലോറിയാണ് മറിഞ്ഞത്. ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി പളനിയപ്പന്‍ (41) സഹായി മുരുകേശന്‍ (40) എന്നിവരെ പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ സ്ഥലത്ത് അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങള്‍ ഭീഷണിയായിട്ടുണ്ട്. .കൊടുംവളവുകളും കയറ്റിറക്കങ്ങളുമാണ് ഇവിടെ വാഹനങ്ങള്‍ നിയന്ത്രണം തെറ്റാന്‍ കാരണമെന്ന് പറയപ്പെടുന്നു.

അഞ്ചല്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഭാരതീപുരത്ത് നിന്നുമുള്ള ഇറക്കമിറങ്ങി വരുമ്‌ബോള്‍ കൊടും വളവുകളിലെത്തുമ്‌ബോള്‍ നിയന്ത്രണംതെറ്റിയാണ് മറിയുന്നത്.

സംഭവ സ്ഥലത്ത് പൈപ്പ് പൊട്ടി വെള്ളം ഒഴുകിയതും മഴയും അപകടത്തിന് കാരണമായെന്ന് പറയുന്നുണ്ട്. മറിഞ്ഞ ലോറിയില്‍ നിന്നും പച്ചക്കറി മറ്റൊരു വാഹനത്തിലേക്ക് മാറ്റി.