ശാസ്താംകോട്ട . പൊതുപ്രവര്‍ത്തകനും മലങ്കര ഓര്‍ത്തഡോക്‌സ് കമ്മിറ്റി ഭദ്രാസന കൗണ്‍സില്‍ അംഗവുമായ പോരുവഴി വടക്കേമുറി അമ്പനാട്ട് എ സി അലക്‌സാണ്ടര്‍ മുതലാളി(68)നിര്യാതനായി. കോവിഡാനന്തര ന്യൂമോണിയ ബാധയില്‍ ചികില്‍സയിലായിരുന്നു.

മൃതദേഹം ശനിയാഴ്ച വൈകിട്ട് ശാസ്താംകോട്ട എംടിഎംഎം ആശുപത്രിയില്‍ പൊതു ദര്‍ശനത്തിന് ശേഷം വീട്ടിലെത്തിക്കും. സംസ്‌കാരം ഞായറാഴ്ച രണ്ടിന് മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് പള്ളിയില്‍. ഓര്‍ത്തഡോക്‌സ് സഭാ മാനേജിംങ് കമ്മിറ്റി അംഗം,ബാലഭവനം മാനേജര്‍, എംടിഎംഎം ആശുപത്രി ട്രഷറര്‍,വൈസ് മെന്‍സ് ക്‌ളബ് പ്രസിഡന്റ്,ചക്കുവള്ളി വെഎംസിഎ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ .വല്‍സമ്മ. മക്കള്‍. ജെബിന്‍ സി.അലക്‌സ് മുതലാളി(അധ്യാപകന്‍, എം എ എം എച്ച് എസ്എസ്, ചെങ്ങമനാട്),ജെറിന്‍ സി അലക്‌സ് മുതലാളി(ഖത്തര്‍). മരുമക്കള്‍. സ്മിതാ ജെബിന്‍(ടെക്‌നോപാര്‍ക്ക്), ജിഷാ ജെറിന്‍(ഖത്തര്‍)