കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജനറൽ / ബി.എസ്.എസി നഴ്സിംഗ് പാസ്സായ പട്ടികജാതി വിഭാഗത്തിൽ പെട്ട വനിതകൾക്ക് ജില്ലയിലെ സർക്കാർ ആശുപ ത്രികളിൽ 2 വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം നൽകുന്ന മാലാഖക്കൂട്ടം പദ്ധതി യുടെ ഇന്റർവ്യൂ ഈ മാസം 27, 28 തീയതികളിൽ ജില്ലാ പഞ്ചായത്തിൽ വെച്ച് നടത്തു ന്നു. ഓച്ചിറ, ചവറ, ശാസ്താംകോട്ട ബ്ലോക്ക് പരിധിയിലുള്ളവർക്ക് 27 -ാം തീയതി രാവിലെ 10 മണി മുതലും, ചിറ്റുമല, മുഖത്തല, ഇത്തിക്കര ബ്ലോക്ക് പരിധിയിലുള്ളവർക്ക് അന്നെ ദിവസം ഉച്ചയ്ക്ക് 2 മണി മുതലും, അഞ്ചൽ, കൊട്ടാരക്കര, ചടയമംഗലം ബ്ലോക്ക് പരിധിയിലുള്ളവർക്ക് 28 – -ാം തീയതി രാവിലെ 10 മണി മുതലും, വെട്ടിക്കവല, പത്തനാപുരം ബ്ലോക്ക് പരിധിയിലുള്ളവർക്ക് അന്നേ ദിവസം ഉച്ചയ്ക്ക് 2 മണി മുതലുമാണ് ഇന്റർവ്യൂ, 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, റേഷൻ കാർഡ്, ആധാർ, ബാങ്ക് പാസ്സ് ബുക്ക് എന്നീ വയുടെ പകർപ്പ്, ഫോട്ടോ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. ബി.എസ്.സി. നഴ്സിംഗ് പാസ്സായവർക്ക് 12500 രൂപയും ജനറൽ നഴ്സിംഗ് പാസ്സായവർക്ക് 10000 രൂപയും പ്രതി മാസ് ഹോണറേറിയം ലഭിക്കും. പട്ടികജാതി വികസന വകുപ്പിന്റെ പരിശീലനം ലഭിച്ച് ഹോണറേറിയം കൈപ്പറ്റിയവരും മുനിസിപ്പാലിറ്റി കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല.