പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കുക വിദ്യാർഥികളുടെ ആശങ്ക അകറ്റുക: പി സി വിഷ്ണുനാഥ് എം എൽ എ
കുണ്ടറ: എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് വാങ്ങിയ മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ ക്ലാസുകളിലേക്ക് അഡ്മിഷൻ നൽകുന്നതിനു വേണ്ടി പുതിയ ബാച്ചുകൾ അനുവദിച്ച് വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും വിദ്യാഭ്യാസമന്ത്രി പറയുന്ന കണക്കുകൾ കൊണ്ട് തീർക്കാൻ പറ്റുന്ന പ്രശ്നമല്ല ഇതെന്നും MLA അഭിപ്രായപ്പെട്ടു.

കുണ്ടറ, തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പഠിക്കൽ നടന്ന ധർണ്ണ പി സി വിഷ്ണുനാഥ് എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നാസിമുദ്ദീൻ ലബ്ബ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ആന്റണി ജോസ്, കെ ആർ വി സഹജൻ, കായിക്കര നവാബ്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലീം, ഡിസിസി മെമ്പർമാരായ കുണ്ടറ സുബ്രഹ്മണ്യം, മുഖത്തല ഗോപി, പേരയം പഞ്ചായത്ത് പ്രസിഡണ്ട് അനീഷ് പടപ്പക്കര, മണ്ഡലം പ്രസിഡണ്ട് മാരായ വിനോദ് കുമാർ, വിനോദ് ജി പിള്ള, വിളവീട്ടിൽ മുരളി, തോട്ടത്തിൽ ബാലൻ, എൽ മോഹനൻ, പി നിസാമുദ്ദീൻ, കോണിൽ വിനോദ്, ശുഭ വർമ്മ രാജ, വിജയൻ, A L നിസാമുദ്ദീൻ, അബ്ദുൽ സമദ്, റോബിൻ ജോർജ്, V ഓമനക്കുട്ടൻ, സോഫിയ ഐസക്ക്, മൻമഥൻ നായർ എന്നിവർ സംസാരിച്ചു.

ശാസ്താംകോട്ട: പിന്നോക്ക പ്രദേശമായ കുന്നത്തൂർ നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി വിജയിച്ച എല്ലാവർക്കും ഹയർ സെക്കൻ്ററി പഠനത്തിന് സൗകര്യമൊരുക്കാൻ അധിക ബാച്ചുകൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസു് വാങ്ങിയ വിദ്യാർത്ഥികൾ പോലും ഇഷ്ട വിഷയ മോ അഡ്മിഷനോ ലഭിക്കാതെ പുറത്ത് നിൽക്കുകയാണന്നും അദ്ദേഹം പറഞ്ഞു.ഹയർ സെക്കൻ്ററിക്ക് കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ശാസ്താംകോട്ട ഉപവിദ്യാഭ്യാസ ആഫീസിലേക്കു് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡൻ്റ് തുണ്ടിൽ നൗഷാദ്‌ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തൂർ ബ്ലോക്ക് പ്രസിഡൻ്റ് കെ.സുകുമാരപിള്ള, കെ.കൃഷ്ണൻകുട്ടി നായർ, കരുവള്ളിൽ ശശി വൈ.ഷാജഹാൻ, കാഞ്ഞിര വിള അജയകുമാർ, പി.കെ.രവി, ഗോകുലം അനിൽ , കല്ലട ഗിരീഷ്, രവി മൈനാഗപ്പള്ളി, പി.നൂറുദീൻ കുട്ടി, പി.എം.സെയ്ദ് ,ശ്രീകമാർ കണ്ണമം, വി.വേണുഗോപാലകുറുപ്, ബി.സേതുലക്ഷ്മി, ഷീജ രാധാകൃഷ്ണൻ ,നിഥിൻ കല്ലട, ഹാഷിം സുലൈമാൻ തുടങ്ങിയവർ പ്രസംഗിച്ചു.ശാസ്താംകോട്ട ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിന് എൻ.സോമൻ പിള്ള, വിദ്യാരംഭം ജയകുമാർ, സിജുകോശി വൈദ്യർ, കടപുഴ മാധവൻ പിള്ള, കിണു വിള നാസർ, സദാശിവൻ പിള്ള, സുരേഷ് കുമാർ, ചന്ദ്രൻകല്ലട, സ്റ്റീഫൻ പുത്തേഴത്ത്, അനിൽ പനപ്പെട്ടി, രഘുകുന്ന് വിള തുടങ്ങിയവർ പ്രസംഗിച്ചു.

കൊല്ലം ജില്ലയില്‍ ‘യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍’ രൂപീകരിക്കുന്നു
കരുനാഗപ്പള്ളി- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍ കോയ വിഭാഗം ) യുടെ നേതൃത്വത്തില്‍, വ്യാപാരി കളുടെ വിഷയങ്ങള്‍ പരിഹരിക്കുന്നതിനും, ക്ഷേമ പ്രവര്‍ത്തന ത്തിനും, ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും, സേവന രംഗത്ത് നില്‍ക്കുന്നവരെയും കൂടി ഉള്‍പ്പെടുത്തി, കാലഘട്ടത്തിന് അവശ്യമായ കേരളത്തിലെ ചെറുതും, വലുതുമായ വ്യാപാരി കളുടെയും, വ്യവസായികളുടെയും, സേവന രംഗത്ത് നില്‍ക്കുന്ന ജീവിത മാര്‍ഗം കണ്ടെത്തുന്നവരുടെയും, സംഘടനകളുടെ കൂട്ടായ്മ യായ യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ കണ്ണൂരില്‍ 270/21 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്തു.

സെക്രട്ടറി നിജാംബഷി(കൊല്ലം)

സ്ഥിരമായി ഒരു ഭാരവാഹിത്വത്തില്‍ പരമാവധി 4 വര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തില്‍ ഇരിക്കാന്‍ കഴിയാത്തവിധവും, വ്യാപാരികളുടെ വ്യാപാരം നിലനിര്‍ത്തുന്നതിന് ആവശ്യമായ നൂതന, സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാപാര മേഖല യെ പുഷ്ഠിപ്പെടുത്തുന്നതിനും, കൂട്ടായ്മക്ക് പ്രധാന്യം കൊടുത്തും യൂണിറ്റ്, മേഖലാ, ജില്ലാ, സംസ്ഥാനത്ത് ഓഫീസിന്റെ കൂടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവത്തിപ്പിച്ചുമാണ് പുതിയ സംഘടനയെ മുന്നോട്ട് നയിക്കുന്നത്. പാലക്കാട്ട് കേന്ദ്രീകൃത അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് ഉത്ഘാടനം ചെയ്തു. എല്ലാ നല്ലവരായ വ്യാപാര, വ്യവസായ, സേവന രംഗത്ത് നില്‍ക്കുന്നവരുടെ, ദൃശ്യ, മാധ്യമ പ്രവര്‍ത്തകരുടെയും, ഉദ്യോഗസ്ഥരുടെയും,അധികാരികളുടെയും, പൊതുജനങ്ങളുടെയും നിസീമമായ സഹകരണം പ്രതീക്ഷിക്കുന്നു.

സംസ്ഥാന പ്രസിഡന്റ് ജോബി. വി. ചുങ്കത്ത്, ജനറല്‍ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി, ട്രഷറര്‍ റ്റി. എഫ്. സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റുമാരായി പ്രസാദ് ജോണ്‍ മാമ്പറ (പത്തനംതിട്ട), വി. എ. ജോസ് ഉഴുന്നാലില്‍(കോട്ടയം ), സെക്രട്ടറിമാരായി നിജാംബഷി(കൊല്ലം), പി.എം.എം.ഹബീബ്(പാലക്കാട് ), റ്റോമി കുറ്റിയാങ്കല്‍ (കോട്ടയം ), റ്റി.കെ. ഹെന്‍ട്രി (പാലക്കാട്), വി.വി.ജയന്‍ (എറണാകുളം) എന്നീ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കൊല്ലം ജില്ലാ കമ്മിറ്റി രൂപീകരിക്കുന്നതിനും,

ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും തേടുന്നതിന് വേണ്ടിയും സംസ്ഥാന സെക്രട്ടറി നിജാം ബഷി, എം. നസീര്‍, എ.എ. കലാം, സുബ്രു. എന്‍. സഹദേവ്, നുജൂംകിച്ചന്‍ ഗാലക്‌സി, റൂഷ. പി. കുമാര്‍, ഐ. വി. നെല്‍സണ്‍, ഷിഹാന്‍ ബഷി, ഡി. മുരളീധരന്‍, ഷെജി ഓച്ചിറ, സരസചന്ദ്രന്‍പിള്ള മൈനാഗപ്പള്ളി, ഷാജഹാന്‍ പടിപ്പുര തുടങ്ങിയവരുമായി ബന്ധപ്പെടേണ്ടതാണെന്നും,ഒക്ടോബര്‍ 24 ഞായര്‍ 3 മണിമുതല്‍ കരുനാഗപ്പള്ളി ഓഫീസില്‍ രൂപീകരണം നടക്കുമെന്നും, വ്യാപാര, വ്യവസായ, സേവന രംഗത്ത് നില്‍ക്കുന്നവര്‍ പങ്കെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി നിജാം ബഷി അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പര്‍ 8075976095,9744117313