പശുഗ്രാമം പദ്ധതി പിഎം സെയ്ത് ഉദ്ഘാടനം ചെയ്തു

മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകരെ സഹായിക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയാണ് പശുഗ്രാമം പദ്ധതി, ജീവിത നിലവാരം ഉയർത്തുന്നതിനും, കർഷകർക്ക് ഒരു കൈത്താങ്ങ്, 22 ലക്ഷം രുപ അടങ്കൽ തുകയാണ്, 11 ലക്ഷം രൂപ

മൈനാഗപ്പള്ളി ഗ്രാമപഞ്ചായി ത്തിലെ പശുഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡൻറ് പി, എം, സെയ്ദ് നിർവഹിക്കുന്നു

പഞ്ചായത്തും, തല്ല്യമായ തുക കർഷകരും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്, 22 വാർഡ് കളിലായി 44 പശുക്കൾക്കാണ് സഹായം നൽകുന്നത്, സാധാരണ ജനവിഭാഗങ്ങൾ ഉപകാരപ്രദമായതാണ് നടപ്പാക്കുന്ന മിക്ക പദ്ധതികളും, ചടങ്ങിൽ, ഗ്രാമ പഞ്ചായത്ത് അംഗം ജലജ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ, മനാഫ് മൈനാഗപ്പള്ളി, ബിജുകുമാർ, സജിമോൻ, ഉഷാകുമാരി, വെറ്റിനറി സർജൻ ഡോ.ബിജി, എന്നിവർ സംസാരിച്ചു.

പ്രളയ മേഖല സന്ദര്‍ശനം

മൺട്രോ തുരുത്ത് കിടപ്രം വടക്ക് വാർഡിലെ . പ്രളയ ദുരിതർക്കായി പടി: കല്ലട കോതപുരം ഗവ: എൽ.പി .സ്കൂളിൽ ആരംഭിച്ച . ദുരിതാശ്വാസ ക്യാമ്പ് കൊല്ലം ഡി.സി.സി. പ്രസിഡന്റ് ശ്രീ.പി. രാജേന്ദ്രപ്രസാദ് സന്ദർശിച്ചു.

പടിഞ്ഞാറേകല്ലടയിലെ പ്രളയഭീതിയുള്ള മേഖലകള്‍ ജില്ലാ പഞ്ചായത്ത് അംഗം ഡോ. പി.കെ.ഗോപന്‍ സന്ദര്‍ശിക്കുന്നു.

കോവിഡ് പ്രതിരോധമുന്നണി പോരാളികളെ അരമത്തുമഠം പൗരാവലി ആദരിച്ചു

തൊടിയൂർ. ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധമുന്നണി പോരാളികളെ അരമത്തുമഠം പൗരാവലി ആദരിച്ചു.
തൊടിയൂർ ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതോരോധ പ്രവർത്തനത്തിൽ മുന്നണിപ്പോരാളികളായി പ്രവർത്തിച്ച തൊടിയൂർ പ്രൈമറി ഹെൽത്ത്‌സെന്ററിലെ ഡോക്ടർമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, നഴ്സസ്, മറ്റ് പാരാമെഡിക്കൽ സ്റ്റാഫ്‌, ആയുർവേദ, ഹോമിയോ ഡോക്ടർമാർ, ആശാ പ്രവർത്തകർ തുടങ്ങി 33 ആരോഗ്യപ്രവർത്തകരെ തൊടിയൂർ അരമത്തുമഠം പൗരാവലിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.


തൊടിയൂർ ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ തൊടിയൂർ വിജയന്റെ അധ്യക്ഷതയിൽ എൻ. എസ്. എസ്. കരയോഗം ഹാളിൽ ചേർന്ന സമ്മേളനം സി. ആർ. മഹേഷ്‌ എം. എൽ. എ. ഉദ്‌ഘാടനം ചെയ്തു. ആരോഗ്യപ്രവർത്തകർക്കുള്ള അവാർഡുകൾ സി. ആർ. മഹേഷ്‌ എം. എൽ. എ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത്‌ മെമ്പർ അനിൽ എസ് കല്ലേലിഭാഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു രാമചന്ദ്രൻ, അഡ്വ : കെ. എ. ജവാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷബ്‌നാ ജവാദ്, കെ. ധർമദാസ്‌, ടി. ഇന്ദ്രൻ, മെഡിക്കൽ ഓഫീസർമാരായ do: സെമീന, ഡോ :എസ്. പദ്മകുമാർ, ഡോ : ഉഷാ ഗോപാലകൃഷ്ണൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അജിത്‌ കുമാർ, കെ. ആനന്ദകുമാർ, ആർ. കെ. വിജയകുമാർ, ബി. മോഹനൻ, എസ്. സന്ധ്യ, ശരത് എസ്. പിള്ള എന്നിവർ പ്രസംഗിച്ചു.

ചാരായവും കോടയും പിടികൂടി

കരുനാഗപ്പള്ളി . എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ. പ്രസന്നൻ ജി യുടെ നിർദ്ദേശാനുസരണം പ്രിവേന്റീവ് ഓഫീസർ. പി. എൽ വിജിലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, കരുനാഗപ്പള്ളി താലൂക്കിൽ ആദിനാട് വില്ലേജിൽ ആദിനാട് തെക്ക് മുറിയിൽ മഹാരാഷ്ട്ര സുനാമി കോളനി


പറപ്പുഴത്ത് വീട്ടിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ഗീതകുമാറിന്റെ( 52 ) വീട്ടിൽ വിൽപ്പനക്കായി
സൂക്ഷിച്ച 5ലിറ്റർ ചാരായവും 20 ലിറ്റർ കോടയും കണ്ടുപിടിച്ച് കേസെടുത്തു. പ്രതി ഗീത കുമാറിന് വേണ്ടി എക്‌സൈസ് അന്വേഷണം ഉർജ്ജിതപ്പെടുത്തി. പരിശോധനയിൽ
po സജികുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്‌, കിഷോർ എന്നിവർപങ്കെടുത്തു.

തൊടിയൂരിൽ കുടുംബശ്രീ അംഗങ്ങൾക്കായി യോഗ പരിശീലനവും ജീവിത ശൈലി രോഗ ക്ളിനിക്കും ആരംഭിച്ചു

തൊടിയൂർ. ഗ്രാമ പഞ്ചായത്തിന്റെയും സർക്കാർ ആയുഷ് വെൽനസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്കായി യോഗപരിശീലനം ആരംഭിച്ചു. വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ആയുഷ് വകുപ്പ് കേരളത്തിൽ നടപ്പിലാക്കുന്ന ആയുഷ് വെൽനസ് സെന്റർ പദ്ധതി ആണ് ഇത്. പദ്ധതി തൊടിയൂർ ഫാമിലി ഹെൽത്ത് സെന്റർ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു.

തൊടിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വ. സി.ഒ കണ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആയുഷ് മെഡിക്കൽ ഓഫീസർ ഡോ. എസ്.പത്മകുമാർ പദ്ധതി വിശദീകരണം നടത്തി. പ്രസ്തുത യോഗത്തിൽ വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാർ, വാർഡ് മെമ്പർമാർ,കുടുംബശ്രീ ചെയർ പേഴ്‌സൻ എന്നിവർ ആശംസ അർപ്പിച്ചു . ഗ്രാമപഞ്ചായത്തിന്റെ അഞ്ച് കേന്ദ്രങ്ങളിൽആയി തയ്യാറാക്കിയ ക്ളസ്റ്റർ അടിസ്ഥാനത്തിൽ ആണ് യോഗ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പരിശീലനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.