പോരുവഴി. അമ്പലത്തുംഭാഗം സുബൈർ മൻസിലിൽ നിസാം ( ബഷി- 37) ആണ് മരണപ്പെട്ടത്. ഒന്നര മാസം മുൻപ് കോവിഡ് ബാധിതനായി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു. ഡോക്ടർമാർ എക്‌മോ ചികിത്സ നിർദ്ദേശിച്ചു. ഏകദേശം 50 ലക്ഷം രൂപ ചിലവ്.

സുഹൃത്തുക്കളുടെയും സുമനസുകളുടെയും പരിശ്രമം മൂലം ആദ്യഘട്ടത്തില്‍ അപ്രാപ്യമെന്നു തോന്നിയ സംഖ്യ ഒടുവില്‍ നാട്ടുകാർ കണ്ടെത്തി. ചികിത്സ പൂർണമായി. എക്‌മോ രണ്ടു ദിവസം മുൻപ് നീക്കം ചെയ്തു. ശേഷം വെന്റിലേറ്ററിൽ ആയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം സ്ഥിതി ഗുരുതരമായി. ഇന്ന് രാവിലെ മരണപ്പെട്ടു. കബറടക്കം ഉച്ചക്ക് 12 മണിക്ക് മയ്യത്തുംകര ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഷൈമി, മക്കൾ: നാജിയ, അഹ്മദ് നജാദ്