പടിഞ്ഞാറേകല്ലട. കല്ലട ആറില്‍ ജലനിരപ്പുയര്‍ന്നത് ആശങ്കയായി. അതിശക്തമായ ഒഴുക്കാണ് ആറ്റിലുള്ളത്. പലയിടത്തും തീരം ഇടിയുന്നുണ്ട്. കുന്നത്തൂര്‍ താലൂക്കിന്റെ വിവിധ മേഖലകളില്‍ കല്ലട ആറ്റുതീരം ആശങ്കയിലാണ്.

കടപുഴ പാലത്തില്‍നിന്നും കല്ലടആറ്

ജലനിരപ്പു കൂടുതലുയര്‍ന്നാല്‍ ആറ്റുബണ്ട് പൊട്ടുന്നതുപോലുള്ള പ്രതിസന്ധികളെ അതിജീവിക്കേണ്ടിവരും. ഇന്ന് മഴപെയ്യാതിരുന്നത് ആശ്വാസമാണ്. എന്നാല്‍ ഇന്ന് മഴപെയ്യാതിരുന്നിട്ടും ഡാം തുറന്നതിനാല്‍ ഒഴുക്കിന് കുറവില്ല

ആറ്റു തീരത്തെ മണ്‍റോത്തുരുത്ത് പൂര്‍ണമായും വെള്ളക്കെട്ടിലാണ്. പടിഞ്ഞാറേകല്ലടയോടു ചേര്‍ന്നുകിടക്കുുന്ന മണ്‍റോത്തുരുത്ത് പഞ്ചായത്തിലെ കിടപ്രവും വെള്ളക്കെട്ടില്‍ ജീവിതം ബുദ്ധിമുട്ടിലായ നിലയിലാണ്.

ദേശീയ ദുരന്തനിവാരണ സേന കൊല്ലത്ത് എത്തി. കുല്‍ജിന്തര്‍ മൗന്‍, രവീന്ദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 20 പേരാണ് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത് ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ട് മേഖലകളും സന്ദര്‍ശിച്ചു. മണ്‍റോത്തുരുത്ത്,കല്ലട, കൊട്ടാരക്കര-പുനലൂര്‍ മേഖലകളിലും ഇവര്‍ സന്ദര്‍ശനം നടത്തി.


ശാസ്താംകോട്ട വില്ലേജില്‍ പെരുവേലിക്കര, കരിന്തോട്ടുവ ഭാഗത്ത് കല്ലടയാറ്റില്‍ നിന്നും വെളളം കയറിയതിനെത്തുടര്‍ന്ന് ശാസ്താംകോട്ട വില്ലേജിലെ 16 കുടുംബത്തെയും, പടിഞ്ഞാറെ കല്ലട വില്ലേജിലെ ഒരു കുടുംബത്തേയും ദുരിതാശ്വാസ ക്യാമ്പായ ഗവ.എല്‍.പി.എസ് കോയിക്കല്‍ ഭാഗത്തേക്ക് മാറ്റി ഇന്ന് ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.


കല്ലട ആറില്‍ ജലനിരപ്പുയര്‍ന്നാല്‍ കൂടുതല്‍ കുടുംബങ്ങളെ ക്യാംപുകളിലെത്തിക്കേണ്ടിവരും. ആറ്റുബണ്ടിന്റ അവസ്ഥയും പലയിടത്തും സംശയകരമാണ്. താലൂക്കില്‍ ഒരു വീടിനുമാത്രം ഭാഗീകതകരാര്‍ ഉണ്ടായി. 22ക്യാംപുകള്‍ തയ്യാറാണ്.

മണ്‍റോത്തുരുത്ത്
ദുരന്തപ്രധിരോധസേനാംഗങ്ങള്‍ മണ്‍റോത്തുരുത്തില്‍