അഞ്ചല്‍. അഞ്ചല്‍ സ്വദേശിയായ വിദ്യാര്‍ഥി മാര്‍ ഇവാനിയോസിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍. ഭാരതീപുരം തുമ്‌ബോട് വാറൂര്‍ മേലൂട്ട് വീട്ടില്‍ ജോഷ്വ എബ്രഹാം (20) ആണ് മരിച്ചത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി ആണ്.

മാര്‍ ഇവാനിയാസ് കോളേജിലെ സെന്റ് തോമസ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെ ആയിരുന്നു ദാരുണ സംഭവം നടന്നത്.
സ്‌റ്റെയര്‍കെയ്‌സിന് സമീപം വീണനിലയിലായിരുന്നു. വീഴ്ചയിലാണ് അപകടമെന്നാണ് കരുതുന്നത്.