കൊല്ലം.മദ്യപിക്കുന്നതും ചീട്ടുകളിക്കുന്നതും വിലക്കിയതിന് മധ്യവയസ്ക്കനായ പ്രദീപിനെ ആക്രമിച്ചയാള്‍ പോലീസ് പിടിയിലായി. തൃക്കോവില്‍വട്ടം നടുവിലക്കര മുകുളുവിള വിഷ്ണു ഭവനത്തില്‍ വിക്രമന്‍ മകന്‍ പ്രമോദ് (26) ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഇയാള്‍ പ്രദീപിന്‍റെ ജേഷ്ഠന്‍ താമസിക്കുന്ന വീട്ടില്‍ വന്നപ്പോള്‍ സിറ്റൗട്ടില്‍ ഇരുന്ന പ്രദീപ് മദ്യപാനവും ചീട്ടുകളിയും വിലക്കി. മദ്യ ലഹരിയിലായിരുന്ന ഇയാള്‍ പ്രദീപിനെ ചവിട്ടി തറയിലിട്ട് ഇരുന്ന കസേര അടിച്ച് പൊട്ടിക്കുകയും കൈയ്യിലണിഞ്ഞിരുന്ന സ്റ്റീല്‍ വളയൂരി പ്രദീപിന്‍റെ മുഖത്ത് ഇടിച്ച് മുന്‍വരിയിലെ പല്ലുകള്‍ ഇളക്കി കളയുകയും ചെയ്തു. പ്രദീപിന്‍റെ പരാതിയില്‍ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് അറിഞ്ഞ് പ്രതി സ്ഥലത്ത് നിന്നും ഒളിവില്‍ പോകുകയായിരുന്നു.

ഇയാള്‍ കൊട്ടിയം ജംഗ്ഷന് സമീപം എത്തിയതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാളെ പിടികൂടുകയായിരുന്നു. കൊട്ടിയം ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍ എം.സി യുടെ നേതൃത്ത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സുജിത്ത് ജി നായര്‍, ഷിഹാസ്. എസ്, അനൂപ് മോന്‍ പി.ഡി, എ.എസ്സ്.ഐ ഫിറോസ് ഖാന്‍ സി.പി.ഓ മാരായ ബിജൂ, അനൂപ്, സാം ജി ജോണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.