ഓച്ചിറ . സി.എം.പി സംസ്ഥാന കമ്മിറ്റിയംഗം വയനകം ചെമ്പകശ്ശേരില്‍ കെ.ആര്‍. ഗോപന്‍ (60) കോവിഡ് ബാധിച്ചു മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് മരണം.

ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ: പ്രതിഭ (കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍). മക്കള്‍: കാവ്യ ഗോപന്‍, ധനുഷ്.