കുണ്ടറയില്‍ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച അപകടത്തില്‍ രണ്ടാമത്തെയാളും മരിച്ചു,അപകട ദൃശ്യം പുറത്ത്

Advertisement

കുണ്ടറ. നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാക്കള്‍ തെറിച്ചുവീണ അപകടത്തില്‍ രണ്ടാമത്തെയാളും മരിച്ചു. കേരളപുരം ചിറക്കോണം അക്ഷയയില്‍ കൊല്ലം ആര്‍ടി ഓഫിസ് ഉദ്യോഗസ്ഥന്‍ സുനില്‍ ജെറോമിന്റെ ഏകമകന്‍ അക്ഷയ് സുനില്‍(18)ആണ് മരിച്ചത്. ഒപ്പം അപകടത്തില്‍പെട്ട സുഹൃത്ത് ജെറിന്‍ എല്‍സാവി(19) ഇന്നലെ മരിച്ചിരുന്നു.

ജെറിന്‍

ഇന്നലെ ഉച്ചക്ക് 12ന് മാമൂട് ജംക്ഷന് സമീപമായിരുന്നു അപകടം. കൊല്ലത്തുനിന്നും കുണ്ടറ ഭാഗത്തേക്ക് ബൈക്കില്‍ വന്നതാണ് യുവാക്കള്‍ റോഡ് മുറിച്ചു കടക്കാനായി നടുവിലെത്തി പെട്ടെന്ന് നിന്ന സ്ത്രീയുടെ കയ്യില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി എതിരേ വന്ന കാറിനടിയിലേക്ക് വീഴുകയാരുന്നു ഇരുവരും.കൊല്ലത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജെറിന്‍ മരിച്ചിരുന്നു. അക്ഷയിനെ സ്വകാര്യ മെഡിക്കല്‍കോളജിലേക്ക് എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.


അപകടത്തിന്റെ സിസി ടിവി ദൃശ്യത്തില്‍ ബൈക്ക് നിയന്ത്രണം വിട്ടുമറിയുന്നതും കാറിടിക്കുന്നതും വ്യക്തമാണ്. വളവുള്ള ഈ ഭാഗത്ത് ഏറെ വേഗതയിലാണ് വാഹനങ്ങള്‍ പോകുന്നത്. പ്‌ളസ് ടു കഴിഞ്ഞ അക്ഷയ് ബിഎസ് സി നഴ്‌സിംങ് കോഴ്‌സിന് ചേരാനായി ചൊവ്വാഴ്ച ബാംഗ്‌ളൂരിന് പോകാനിരിക്കയായിരുന്നു. കോട്ടപ്പുറം പ്രേം നിവാസില്‍ പ്രീതിയാണ് മാതാവ്. സംസ്‌കാരം ഇന്ന് നടക്കും.

Advertisement