ഗ്രാമീണ ജീവിതത്തിനുമേല്‍ ഒരു ദുരന്തരേഖ, കൊല്ലം -തേനി ദേശീയ പാത
ശൂരനാട് . ദേശീയപാതയെന്ന പേര്, മികച്ച നിലയില്‍ ടാര്‍ ചെയ്ത വീതിയില്ലാത്ത ഒരു റോഡ്, അതിലൂടെ തലങ്ങുംവിലങ്ങും ചീറിപ്പായുന്ന വാഹനങ്ങള്‍, ചെറുവാഹനങ്ങളോട് ഒരു മര്യാദയും കാണിക്കാത്ത ബസുകളും ലോറികളും. ഗ്രാമീണ ജീവിതത്തിനുമേല്‍ ഒരു ദുരന്തരേഖയാവുകയാണ് കൊല്ലം -തേനി ദേശീയ പാത.
ശരിക്കും ഒരു ദേശീയ പാതക്കുവേണ്ട ഒന്നും ഈ റോഡില്‍ ഇല്ല പലയിടത്തും ഒരു ബസിനോ ലോറിക്കോ പോകാനുള്ള വീതി കഷ്ടി. എന്നാലും അലറിവിളിച്ച് ഹോണ്‍മുഴക്കി പായാനുതകുന്ന വിധം മേന്മയില് ടാര്‍ ചെയത് വിട്ടിട്ടുണ്ട്. ടാറിംങ് മാത്രമാണ് നടന്ന പരിഷ്കാരം. പലയിടത്തും നിഷ്കര്‍ഷിച്ച വിതിഎടുക്കാതെയാണ് ഈ പാതയുടെ നിര്‍മ്മാണം നടന്നത്. പലമേഖലകളും നിത്യവും അപകടമുണ്ടാകുകയാണ്.ഭരണിക്കാവിന് തെക്ക് പുന്നമൂട്ടില്‍ 16 ന് ബൈക്കില്‍പോയ ആള് മറ്റൊരുവാഹനം തട്ടി നിയന്ത്രണം വിട്ട് സ്വകാര്യ ബസിനടിയില്‍ വീണ് തല്‍ക്ഷണം മരിച്ചു. ഇന്നലെ ആനയടിയില്‍ മകനൊപ്പം സഞ്ചരിച്ച സ്ത്രീയും ബൈക്ക് ബസില്‍ തട്ടി നിയന്ത്രണം വിട്ട് ബസിനടിയില്‍പെട്ടു മരിക്കുകയായിരുന്നു. നാലുദിവസത്തിനിടെ രണ്ടു കുടുംബങ്ങളാണ് കണ്ണീരിലായത്. കുണ്ടറയിലും ഇതേപാതയില്‍ അപകടമരണമുണ്ടായി.
മികച്ച നിലയില്‍ ടാര്‍ ചെയ്തുവിട്ടു എന്നതിനാല്‍ വാഹനങ്ങള്‍ക്ക് ഈ റോഡ് ഒരു ഹരമാണ്. പലപ്പോഴും വാഹനത്തിരക്കുമില്ല. എന്നാല്‍ എതിരേ വരുന്ന വാഹനങ്ങള്‍ക്ക് പലപ്പോഴും സൈഡുകൊടുക്കാന്‍ വേണ്ട വീതി റോഡിനുണ്ടാകില്ല. റോഡിന്റെ വശം പലപ്പോഴും കുണ്ടുംകുഴിയുംകട്ടിംങും ആയിരിക്കും. റോഡുകള്‍ക്ക് പണം വാരിക്കോരി ചിലവിടുന്ന സര്‍ക്കാരിന് റോഡുകളുടെ വീതിവര്ദ്ധനപിശുക്കാതിരിക്കാം. വലിയ വാഹനങ്ങള്‍ക്ക് ചെറിയ വാഹനങ്ങളിലെ യാത്രക്കാരോട് കാട്ടാവുന്ന മര്യാദയുണ്ട്.അത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. പിന്നാലെ എത്തി ഹോണ്‍മുഴക്കി ഭയപ്പെടുത്തിയാണ് ഓവര്‍ ടേക്കിംങ്. ഒരിട കാത്തുനിന്ന് സ്ഥലമുള്ളപ്പോള്‍ ഓവര്‍ടേക്കു ചെയ്യണമെന്ന മര്യാദ പോലുമില്ല.
ഗ്രാമീണ മേഖലയിലൂടെ പോകുന്ന വാഹനങ്ങള്‍ അവിടത്തെ സൈ്വര്യജീവിതം തകര്‍ക്കരുതെന്ന മര്യാദ പാശചാത്യനാടുകളില് പാലിക്കാറുണ്ട്. നമ്മുടെ നാട്ടില്‍ ഹൈക്ളാസ് റോഡ് മതി പിന്നെ വാഹനം എങ്ങനെയും ഓടിക്കാമെന്നതാണ് സ്ഥിതി. നിരത്തില്‍ തീരാന്‍ പാവം ജനങ്ങളും