അഴീക്കല്‍ തീരത്ത് തിമിംഗലം ചത്തടിഞ്ഞു ആലപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ബീച്ചിനോട് ചേര്‍ന്ന പാറക്കെട്ടിലാണ് തിമിംഗലത്തിന്‍റേതെന്നുകരുതുന്ന ശരീര ഭാഗങ്ങള്‍ അടിഞ്ഞിരിക്കുന്നത്.  തിമിംഗലത്തിന്റെ ശരീരമാകാമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ അഭിപ്രായം. ചെറിയ കടല്‍ ജീവികള്‍ അടിയാറുണ്ടെങ്കിലും വലിയ ജീവി അടിയുന്ന സംഭവം സമീപകാലത്തില്ല. ഇത് അഴുകി ദുര്‍ഗന്ധമാകുമെന്ന ആശങ്ക പരന്നിട്ടുണ്ട്.

ഏകദേശം 20 അടിക്ക് മുകളില്‍ നീളമുള്ള 2000 കിലോ ഭാരം കണക്കാക്കുന്ന തിമിംഗലമാണ് ഞായറാഴ്‌ച വൈകിട്ടോടെ കരക്കടിഞ്ഞത്.അഴുകി തുടങ്ങിയ തിമിംഗലത്തിന്‍്റെ ശരീര ഭാഗങ്ങള്‍ അടര്‍ന്നുതുടങ്ങിയിട്ടുണ്ട്. ഇതിനാല്‍ തന്നെ അസഹ്യമായ ദുര്‍ഗന്ധം മൂലം പരിസരവാസികള്‍ മറ്റിടങ്ങളിലേക്ക് മാറിയിരിക്കുകയാണ്.