തേവലക്കര പടപ്പനാല്‍ തെക്കുഭാഗം ബസില്‍ കിളി ഇറങ്ങിനിന്ന് സരിത ഇറങ്ങാനുണ്ടോഎന്നു ചോദിക്കുമ്പോള്‍, വണ്ടിയില്‍ ചിരി ,പിറുപിറുക്കലുകള്‍, വേണ്ട അടുത്ത മുക്കിലിറങ്ങി തിരിച്ചു നടക്കാമെന്ന് പെണ്‍പിള്ളാര്‍ വിചാരിച്ച ഒരു കാലമുണ്ടായിരുന്നു. അതേ സരിതമുക്കിന്‍റെ കഥയുമായി എം കെ ബിജുമുഹമ്മദ്

സരിത മുക്ക് …..
എന്തിനാ മൂക്കത്ത് വിരൽ വെയ്ക്കുന്നത്.
ജിജ്ഞാസ, അൽഭുതം അതെല്ലാം മറന്നേക്കു…
ഒരു സ്ഥലത്തിന്റെ പേരാണ്
സാക്ഷാൽ ..സരിത മുക്ക്
ഭൂമി മലയാളത്തിൽ ഇങ്ങനെയൊരു സ്ഥല പേരുണ്ടോ …
ഓ .. ഇപ്പോൾ നിങ്ങൾ വിചാരിക്കും …
എറണാകുളത്ത് സരിതയില്ലേന്ന് …
ആശാനെ എറണാകുളത്ത് സരിതയല്ല
സവിതയും സംഗീതയുമുണ്ട്
അത് സിനിമാ തിയറ്ററുകൾ …
ഇത് ഒരു പെൺകുട്ടിയുടെ പേര് തന്നെ സ്ഥലപ്പേരായ കഥയാ…..
നമുക്ക് ഒന്ന് ചിക്കിചികയാം …

കൊല്ലം ജില്ലയിൽ ചവറ നിയോജക മണ്ഡലത്തിൽ തേവലക്കര പഞ്ചായത്തിലാണ് സരിതമുക്ക് ::
40 വർഷങ്ങൾ പിറകിലേക്ക് …
ഇന്ന് കാണുന്ന സരിത മുക്കിൽ
മാനും മാഞ്ചാതിയുമില്ലാത്ത കാലം
സദാശിവൻ പിള്ള , / രാജേശ്വരി ദമ്പതികൾ പൊറുതിക്ക് വന്ന സമയം
അന്നൊക്കെ പെൺകുട്ടികളുടെ പേര് ഇടുമ്പോൾ അച്ഛന്റെയും , അമ്മയുടെയും ആദ്യാക്ഷരങ്ങൾ ചേർത്താണ് …
ഇവർക്ക് ഒരു കുട്ടി ജനിച്ചു 1979 ൽ
രണ്ട് പേരും കൂടി കാതിൽ വിളിച്ചു
“സരിത “
ആ വിളി സ്ഥലനാമ ചരിത്രത്തിന്റെ ഏടുകളിൽ എഴുതപ്പെടുമെന്ന് അവർ അറിഞ്ഞില്ല …
മൂന്ന് റോഡുകൾ സംഗമിക്കുന്ന സ്ഥലമല്ലേ …. സ്ഥലത്തിന് പേരില്ലാതെ ജനം വലഞ്ഞ് ഊപ്പാട് വന്ന കാലം
ഏതോ വിദ്വാന്റെ വായിൽ നിന്നും
“യൂറേക്കാ ന്ന് വിളിക്കും പോലെ
സരിത മുക്ക് …. സരിത മുക്ക് ..


ഓമനത്വമുള്ള സരിത എന്ന മിടുക്കി കുട്ടിയുടെ പേര് അങ്ങനെ …. എഴുതപ്പെട്ടു സരിത മുക്ക് …
ബസ്സിൽ കയറുമ്പോൾ ചോദിക്കും എവിടിറങ്ങാനാ
രണ്ട് സരിതമുക്ക് …
പടപ്പനാൽ , ശാസ്താംകോട്ട, കൊട്ടുകാട് പുത്തൻ സങ്കേതം, ചേനങ്കര മുക്ക് , അയ്യൻ കോയിക്കൽ …
തുടങ്ങിയ സ്ഥലത്തേക്ക് പോകണമെങ്കിൽ സരിത മുക്ക് വഴി വേണം …


സരിത മുക്ക് എന്നറിയപ്പെടുന്നതിന് മുമ്പ് എന്നു വെച്ചാൽ ഒരു 45 വർഷം പിറകിലേക്ക് …
ചകിരി പിരിക്കുന്ന മില്ല് സ്ഥിതി ചെയ്തസ്ഥലമായതിനാൽ മില്ല് മുക്ക് എന്നും, പിന്നീട് ഒരു ഷാപ്പ് വന്നതിനാൽ ഷാപ്പ് മുക്ക് എന്നൊക്കെ ചിലര് വിളിച്ചെങ്കിലും ….
സരിത ജനിച്ചതോടെ ..സരിത മുക്ക് കീർത്തി കേട്ടു …

സദാശിവൻ പിള്ള / രാജേശ്വരി ദമ്പതികൾക്ക് മൂന്ന് മക്കൾ സരിത, സംഗീത. സജീത് കുമാർ …
സരിത ഇന്ന് കടമ്പനാട് ബോയിസ് ഹൈസ്ക്കൂളിലെ ടീച്ചറാണ്. സംഗീതയെ കടവൂരാണ് വിവാഹം കഴിച്ച് വിട്ടത്. സജിത് കുമാർ ഗുജറാത്തിൽ .
സദാശിവൻ പിള്ള മരിച്ചു 2011 നവംബർ 11 ന് രാജേശ്വരി അമ്മ ഗുജറാത്തിൽ മകനോടൊപ്പം …
സരിത മുക്കിലെ രണ്ട് നില വീട്ടിൽ ഇപ്പോൾ ആരും താമസമില്ല:
ഗേറ്റ് അടച്ചിട്ടിരിക്കുകയാ …
“സരിത ” ഗേറ്റിൽ കൊത്തിവെച്ചിരിക്കുന്നു …


റോഡിന്റെ വശങ്ങളിൽ സരിത മുക്ക് എന്ന ദിശാസൂചക ബോർഡ് കിലോമീറ്റർ വരെ മെൻഷൻ ചെയ്തിട്ടുണ്ട് …
കരുനാഗപ്പള്ളിയിൽ നിന്നും വേണാട് പുറപ്പെട്ടു … തെക്കുംഭാഗം … എല്ലാ
ബസ്സുകളും സരിത മുക്ക് വഴി
എഴുത്ത്:എം.കെ. ബിജു മുഹമ്മദ്
944786 4854
ഫോട്ടോ: ഹാരീസ് ഹാരി