കുന്നത്തൂർ പാലത്തിൽ നിന്നും കോട്ടാത്തല സ്വദേശിയായ ലോറി ഡ്രൈവർ കല്ലടയാറ്റിൽ ചാടി മരിച്ചു

കുന്നത്തൂർ:കുന്നത്തൂർ പാലത്തിൽ നിന്നും കോട്ടാത്തല സ്വദേശിയായ ലോറി ഡ്രൈവർ കല്ലടയാറ്റിൽ ചാടി മരിച്ചു.കൊട്ടാരക്കര കോട്ടാത്തല പണയിൽ ക്ഷേത്രത്തിനു സമീപം മരുതൂർ പടിഞ്ഞാറ്റതിൽ തുളസീധരൻ പിള്ള(60) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി 8.30ഓടെ വീട്ടിൽ നിന്നും കാണാതാകുകയായിരുന്നു.തുടർന്ന് വീട്ടുകാർ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി.ഇതിനിടയിൽ പാലത്തിൽ ഉപേക്ഷിച്ച നിലയിൽ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ശാസ്താംകോട്ട ഫയർഫോഴ്സ് നടത്തിയ തിരിച്ചിലിൽ പാലത്തിൻ്റെ തൂണുകൾക്ക് തൊട്ടടുത്തായി മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം … Continue reading കുന്നത്തൂർ പാലത്തിൽ നിന്നും കോട്ടാത്തല സ്വദേശിയായ ലോറി ഡ്രൈവർ കല്ലടയാറ്റിൽ ചാടി മരിച്ചു