ഏഴാംമൈലില്‍ അപകടം, അമ്മയുമായി ബൈക്കിൽ വന്നയുവാവിന് കാറുമായി കൂട്ടിയിടിച്ചു ദാരുണാന്ത്യം
ശാസ്താംകോട്ട.അമ്മയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചു യുവാവിനു ദാരുണാന്ത്യം. അടൂർ ഏനാത്ത് മണ്ണടി ചരുവിള പുത്തൻവീട്ടിൽ ഷാനവാസിൻ്റെയും സീനത്തിൻ്റെയും മകൻ അംജത് (23) ആണു മരിച്ചത്. കൊല്ലം, പത്തനംതിട്ട അതിർത്തിയായ ഏഴാംമൈൽ ജംക്ഷനിൽ രാത്രി 9.30ന് ആണു സംഭവം. സിനിമാപറമ്പിലുള്ള സഹോദരന്റെ വീട്ടിലേക്കു വന്നതാണു സീനത്തും മകൻ അംജത്തും. മലനട റോഡിൽ നിന്നു വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു ഇവർ സഞ്ചരിച്ച വാഹനം. ഗുരുതര പരുക്കേറ്റ ഇരുവരെയും ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അംജത്തിനെ രക്ഷിക്കാനായില്ല. സീനത്ത് ചികിത്സയിലാണ്. … Continue reading ഏഴാംമൈലില്‍ അപകടം, അമ്മയുമായി ബൈക്കിൽ വന്നയുവാവിന് കാറുമായി കൂട്ടിയിടിച്ചു ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed