കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു

എന്‍എസ്എസ് കുന്നത്തൂര്‍ താലൂക്ക് യൂണിയൻ പ്രസിഡന്‍റ് വി.ആർ.കെ ബാബു, വൈസ് പ്രസിഡന്‍റ്തോട്ടുവ മുരളി,, പഞ്ചായത്ത്‌ സമിതി പ്രസിഡന്‍റ് എൻ.സോമൻപിള്ള
Advertisement

ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ ഭാരവാഹികളെ എതിരില്ലാതെ
തെരഞ്ഞെടുത്തു.അടുത്ത മൂന്നു വർഷത്തേക്കുള്ള താലൂക്ക് യൂണിയൻ ഭരണസമിതി,യൂണിയൻ പഞ്ചായത്ത് സമിതി,യൂണിയൻ ഇലക്ട്രൽ റോൾ മെമ്പർ എന്നിവരെയാണ് തെരഞ്ഞെടുത്തത്.ഇലക്ഷൻ ആഫീസർ കൂടിയായ കൊട്ടാരക്കര താലൂക്ക് എൻഎസ്എസ് യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ അധ്യക്ഷനായി.താലൂക്ക് യൂണിയൻ പ്രസിഡന്റായി വി.ആർ.കെ ബാബുവിനെയും വൈസ് പ്രസിഡന്റായി തോട്ടുവ മുരളിയേയും, പഞ്ചായത്ത്‌ സമിതി പ്രസിഡന്റായി എൻ.സോമൻപിള്ള യേയും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.ഭരണസമിതി അംഗങ്ങളായി ശാസ്താംകോട്ട പഞ്ചായത്തിൽ നിന്നും സി.കൃഷ്ണൻകുട്ടി,കെ.രാജൻപിള്ള,
പടിഞ്ഞാറേ കല്ലടയിൽ നിന്നും വി.ആർ.കെ.ബാബു,ആർ.കലാധരൻ പിള്ള,ശൂരനാട് തെക്ക് നിന്നും പി.കെ.ഹരികൃഷ്ണൻ,സി.സന്തോഷ്‌ കുമാർ,ശൂരനാട് വടക്ക് നിന്നും ഭാസ്കരൻനായർ,വി.ശാന്തകുമാർ, പോരുവഴിയിൽ നിന്നും എസ്‌.ബി.ജഗദീഷ്,നമ്പൂരേത്ത് തുളസീധരൻപിള്ള,കുന്നത്തൂരിൽ നിന്നും ബി.ഹരികുമാർ,അഡ്വ.പ്രദീപ്‌.റ്റി.കെ,
പള്ളിക്കൽ നിന്നും തോട്ടുവാമുരളി,ഡി.ബസന്ത് എന്നിവരെയും,വനിതാ സംവരണ വിഭാഗത്തിൽ ആർ.പി. ഷൈലജ,ഉഷാമുരളി,സുധാചന്ദ്രൻ എന്നിങ്ങനെ 17 പേരെയും,യൂണിയൻ പഞ്ചായത്ത്‌ സമിതിയിലേക്ക് എൻ.സോമൻ പിള്ള,ഉദയൻ വിഷുക്കണി,അനിൽകുമാർ.വി,
പോരുവഴി ബാലചന്ദ്രൻപിള്ള,
എസ്‌.സുരേഷ്കുമാർ എന്നിവരെയും യൂണിയൻ ഇലക്ട്രറൽറോൾ മെമ്പറായി പ്രൊഫ.ജി.വിശ്വനാഥൻനായരെയും യോഗം എതിരില്ലാതെ തെരഞ്ഞെടുത്തു.തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് ഇലക്ഷൻ ആഫീസർ സി.അനിൽകുമാറും,യൂണിയൻ സെക്രട്ടറി എം.അനിൽകുമാറും നേതൃത്വം നൽകി.

Advertisement