കോവൂർ. ഗവ. എൽ.പി.എസിൽ . വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. എസ്.എം.സി ചെയർമാൻ എം.കെ പ്രദീപിന്റെ അധ്യക്ഷതയിൽ മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ യോഗം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഐ. ബീനയെ ചടങ്ങിൽ ആദരിച്ചു. ഫ്ലവേഴ്സ് ടി.വി ടോപ്പ് സിംഗർ ഫെയിം മിയക്കുട്ടി മുഖ്യാതിഥി ആയിരുന്നു.

കുട്ടികൾ രചിച്ച കവിതകൾ ഉൾക്കൊള്ളിച്ച് പുറത്തിറക്കിയ കോവൂരിലെ കുഞ്ഞെഴുത്തുകൾ കവിതാ സമാഹാരം വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ കിഷോർ കെ കൊച്ചയ്യം പ്രകാശനം ചെയ്തു. ദേശീയ തലത്തിൽ ചെസ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത എസ്.ഡി ജാനകി, മ്യൂസിക് ടീച്ചർ സീമ എന്നിവരെ ചവറ ഉപജില്ല ഓഫീസർ ടി.കെ അനിത ആദരിച്ചു. ചവറ ഉപജില്ല കലോത്സവത്തിൽ ഓവറാൾ കിട്ടിയ കുട്ടികളെ മൈനാഗപ്പള്ളി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ മനാഫ് മൈനാഗപ്പളളി അനുമോദിച്ചു. ചവറ ഉപജില്ല ശാസ്ത്രമേള വിജയികൾക്ക് വാർഡ് മെമ്പർ ലാലി ബാബു സമ്മാനങ്ങൾ നൽകി. ആകാശവാണിയിൽ പ്രോഗ്രാം അവതരിപ്പിച്ച കുട്ടികളെ ഹെഡ്മിസ്ട്രസ് ഐ ബീന അനുമോദിച്ചു.വാർഡ് മെമ്പർ രജനി സുനിൽ, അൻവർ ഇസ്മയിൽ, കോട്ടൂർ നൗഷാദ്, ആർ പ്രഭാകരൻ പിള്ള, അനിത പ്രദീപ്, ശ്രീലത വി എന്നിവർ സംസാരിച്ചു.