കുന്നത്തൂര്‍ പഞ്ചായത്തില്‍ അധികൃതര്‍തന്നെ അനധികൃതമായി തണല്‍മരങ്ങള്‍ വെട്ടിനശിപ്പിച്ചു

Advertisement

കുന്നത്തൂര്‍ പഞ്ചായത്തില്‍ അധികൃതര്‍ തന്നെ അനധികൃതമായി തണല്‍മരങ്ങള്‍ വെട്ടിനശിപ്പിച്ചതായി ആക്ഷേപം. വില്ലേജ് ഓഫീസ്,പഞ്ചായത്ത്ഓഫിസ്,ഹോമിയോ ആശുപത്രി എന്നിവയുടെ വളപ്പില്‍ പത്തുവര്‍ഷം മുമ്പ് പരിസ്ഥിതി പ്രവര്‍ത്തകര്‍ നട്ട് വേനലില്‍ വെള്ളം കോരി പരിപാലിച്ച മരമാണ് ഒരുമുന്നറിയിപ്പുമില്ലാതെ മുറിച്ചു നീക്കിയത്.

ലക്ഷ്മിതരു,കണിക്കൊന്ന,നെല്ലി തുടങ്ങിയ മരങ്ങലാണ് നശിപ്പിച്ചത്. അധികൃതരുടെ നിഷേധാത്മക നിലപാടിനെതിരെ സമരവുമായി രംഗത്തിറങ്ങാനാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ തീരുമാനം.