പടിഞ്ഞാറെകല്ലടയിൽ ലൈഫ് ഗുണ്ഭോക്തൃ കുടുംബ സംഗമം

പടിഞ്ഞാറെകല്ലട പഞ്ചായത്തിലെ ഭവനരഹിതരായ മുഴുവൻ പേർക്കും വീട് നൽകുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വർഷം നൂറോളം കുടുംബങ്ങൾക്കുവീട് നൽകി. പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.76വീടുകളാണ് പൂർത്തീകരിച്ചത്. സാമ്പത്തികമായി കേന്ദ്രം വീർപ്പുമുട്ടിക്കുമ്പോഴും ഭവനനിർമാണത്തെ അത്‌ ബാധിക്കാതെ സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്നു ധനകാര്യ മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് 5ലക്ഷം വീടെന്ന ലക്ഷ്യം പൂർത്തീകരിച്ചുകൊണ്ട് മുന്നോട്ട് പോകാൻ കഴിഞ്ഞത്.500കോടിരൂപ ഇപ്പോൾതന്നെ ഭവനനിർ മാണത്തിന് അനുവദിച്ചതായി അദ്ദേഹം അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ പുതിയ ഗുണ്ഭോക്താക്കൾക്കുള്ള ആദ്യഗഡു വിതരണവും ചെയ്തു. ഈ വർഷം 200വീടുകൾകൂടി പഞ്ചായത്തിൽ നിർമ്മിക്കും. കോവൂർ കുഞ്ഞുമോൻ എം എൽ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപൻ, ബ്ലോക്ക് പ്രസിഡന്റ് ആർ സുന്ദരേശൻ, വൈസ് പ്രസിഡന്റ് എൽ സുധ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ വി രതീഷ് വൈ ഷാജഹാൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ കെ സുധീർ, ജെ അംബികകുമാരി, അംഗങ്ങളായ രജീല, ലൈലസമദ്, ടി. ശിവരാജൻ, ഷീലാകുമാരി, അഡ്വ. തൃദിപ്കുമാർ, എൻ ഓമനക്കുട്ടൻ പിള്ള, എൻ ശിവാനന്ദൻ, സുനിതദാസ്, സി ഡി എസ്‌ ചെയർപേഴ്സൺ വിജയനിർമല എന്നിവർ ആശംസകൾ നേർന്നു. പ്രൊജക്റ്റ്‌ ഓഫീസർ ഷിഖിൽ രാജ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സെക്രട്ടറി കെ സീമ നന്ദി പറഞ്ഞു.

Advertisement