ചിത്തിര വിലാസം സ്കൂളിൽ അടുക്കള പച്ചക്കറിത്തോട്ടത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം നടത്തി

Advertisement

മൈനാഗപ്പള്ളി.ശ്രീചിത്തിര വിലാസം സ്കൂളിൽ സർക്കാർ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന അടുക്കള പച്ചക്കറിത്തോട്ടത്തിന്റെ രണ്ടാംഘട്ട ഉദ്ഘാടനം ചവറ ഉപജില്ല നൂൺ -മീൽ ഓഫീസർ കെ.ഗോപകുമാർ നിർവഹിച്ചു.സ്കൂൾ ഉച്ചഭക്ഷണത്തിനായി പച്ചക്കറികൾ സ്കൂളിൽ തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന അടുക്കള പച്ചക്കറിത്തോട്ടത്തിന്റെ ഒന്നാം ഘട്ടത്തിന്റെ വിളവെടുപ്പ് നേരത്തെ പൂർത്തിയായിരുന്നു.
പച്ചക്കറിത്തോട്ടത്തിന്റെ രണ്ടാംഘട്ട പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും കൂടിച്ചേർന്നാണ് പച്ചക്കറിത്തോട്ടം ഒരുക്കുന്നത്.ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ആർ.ബിജുകുമാർ,മാനേജർ കല്ലട ഗിരീഷ്,ഹെഡ്മിസ്ട്രസ് സുധാദേവി.വി,സ്റ്റാഫ് സെക്രട്ടറി സൈജു ബി.എസ്,എസ്.ആർ.ജി കൺവീനർ അപർണ സുഗതൻ,സീനിയർ അസിസ്റ്റന്റ് എസ്.ജയ ലക്ഷ്മി,പിടിഎ പ്രസിഡന്റ് അർഷാദ് മന്നാനി തുടങ്ങിയവർ പങ്കെടുത്തു.

Advertisement